തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിനിയായ അന്നപൂരണി (27)യെയാണ് മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. റോസ്മീനിയന്‍ സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീയായിരുന്നു അന്നപൂരണി.
തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ നടക്കുന്ന പതിവ് പ്രാര്‍ത്ഥനയ്ക്ക് എത്താതായതോടെ സഹസന്യാസിനിമാര് അന്വേഷിച്ചെത്തിയതോടെയാണ് മരണവിവരം പുറത്തറിയുന്നത്. ആത്മഹത്യാകുറിപ്പും മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ദേവഭൂമിയില്‍ വിശ്വസ്തയായി ജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്നതിനാല്‍ ഞാന്‍ ഈശോയുടെ അടുത്തേക്ക് പോകുന്നു. ഇതെന്റെ സ്വന്തം തീരുമാനമാണ് എന്നിങ്ങനെയാണ് ആത്മഹത്യാകുറിപ്പിലെ വരികള്‍.
മൂന്ന് വര്‍ഷം മുമ്പാണ് അന്നപൂരണി റോസ്മീനിയന്‍ സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗമാകുന്നത്. നേരത്തെ ഇവര്‍ മറ്റൊരു മഠത്തില്‍ ചേര്‍ന്ന് നേരത്തെ പരിശീലനം തേടിയിരുന്നു. എന്നാല്‍ ഇത് പൂര്‍ത്തിയാക്കാതെ മടങ്ങിയ ശേഷമാണ് കഠിനംകുളം വെട്ടുതുറയിലെ സന്യാസി മഠത്തിലെത്തുന്നത്. പൊതുവെ ശാന്തസ്വഭാവക്കാരിയായിരുന്നു അന്നപൂരണിയെന്ന് സഹസന്യാസിനിമാര് പറയുന്നു.
ഞായറാഴ്ച പതിവുപോലെ സന്യാസിനിമാരോടൊപ്പം വൈകുന്നേര പ്രാര്‍ത്ഥനയില്‍ ഇവര്‍ പങ്കെടുത്തിരുന്നു. പിന്നാലെയായിരുന്നു മരണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlight: Sister found dead in Trivandrum, probe undergoes