കോഴിക്കോട്: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ പുറത്തിറക്കിയ തൃശൂര്‍ അതിരൂപതയ്ക്ക് മറുപടിയുമായി സിസ്റ്റര്‍ അഭയയുടെ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍.
അഭയ കേസിലെ വിധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം (കെ.സി.ആര്‍.എം) കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ നടത്തിയ പരിപാടിയിലാണു കലണ്ടര്‍ പ്രകാശനം ചെയ്തത്.
ചടങ്ങില്‍ അഭയ കേസിലെ മുഖ്യസാക്ഷി രാജുവിനെ അനുമോദിക്കുകയും ചെയ്തു. ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടര്‍ കെ.സി.ആര്‍.എം പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച കത്തിച്ചിരുന്നു.
തൃശൂര്‍ രൂപതയാണ് 2021 വര്‍ഷത്തെ കലണ്ടറില്‍ രൂപത ബിഷപ്പിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. ഫ്രാങ്കോയുടെ ജന്‍മദിനം അടയാളപ്പെടുത്തുന്നതിനായിരുന്നു അത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ തടവില്‍ കഴിഞ്ഞ വ്യക്തിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍.
ഇപ്പോള്‍ ബിഷപ്പ് ജാമ്യത്തിലാണെങ്കിലും കേസ് കോടതിയുടെ പരിഗണനയിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sister Abhaya Calendar on Franco Calender