സിസ്റ്റര്‍ അഭയകേസിലെ സാക്ഷി വിചാരണവേളയില്‍ കൂറുമാറി
Sister Abhaya murder case
സിസ്റ്റര്‍ അഭയകേസിലെ സാക്ഷി വിചാരണവേളയില്‍ കൂറുമാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2019, 12:30 pm

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ സാക്ഷി വിചാരണ വേളയില്‍ കൂറുമാറി. കേസിലെ അമ്പതാം സാക്ഷിയായിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ച വ്യക്തിയാണ് സിസ്റ്റര്‍ അനുപമ. സംഭവദിവസം അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയില്‍ കണ്ടെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ ഇന്ന് കോടതിയില്‍ പറഞ്ഞു.

തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഹര്‍ജികള്‍ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

WATCH THIS VIDEO: