Advertisement
tamil movie
ദര്‍ബാറിന് ശേഷം 'അണ്ണാത്തെ'യുമായി രജനീകാന്ത്; ചിത്രം ഒരുക്കുന്നത് സിരുത്തെ ശിവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Feb 24, 04:31 pm
Monday, 24th February 2020, 10:01 pm

ചെന്നൈ: ദര്‍ബാറിന് ശേഷം രജനീകാന്ത് നായകനാവുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. അണ്ണാത്തെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് ഇന്ന് പുറത്തുവിട്ടത്.

സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാകും ചിത്രത്തിന്റെതെന്നാണ് സൂചന. നയന്‍താരയാണ് ചിത്രത്തിലെ നായിക.

മീന, ഖുഷ്ബു, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. . വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.