ദമാസ്‌കസ്: സിറിയന്‍ സര്‍ക്കാറിനെതിരെ പോരാടാന്‍ വിമതസേനയ്ക്ക് ആയുധം നല്‍കി സഹായിക്കണമെന്ന് വിദേശരാജ്യങ്ങളോട് സിറിയന്‍ പ്രതിപക്ഷ നേതാവ് അബ്ദുല്‍ ബാസിത് സൈദ അഭ്യര്‍ത്ഥിച്ചു.[]
സിറിയന്‍ നഗരമായ അലപ്പോയില്‍ വിമതസേനയ്ക്ക് നേരെ സൈനികാക്രമണം രൂക്ഷമായി തുടരുകയാണെന്നും വിമതരെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാവണമെന്നുമാണ് അബ്ദുല്‍ ബാസിത് ആവശ്യപ്പെട്ടത്. അലപ്പോയില്‍ കൂട്ടക്കൊല നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷം ആരോപിച്ചു.
ആക്രമണത്തില്‍ യു.എന്‍ പ്രതിനിധി കോഫി അന്നന്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ മാറ്റത്തിലൂടെ മാത്രമേ സിറിയയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ എന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.