ജയം രവിയെ നായകനാക്കി നവാഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൈറണ്‍’. ചിത്രത്തിന്റെ ട്രെയ്‌ലർ സോണി സൗത്ത് മ്യൂസിക്കിലൂടെയാണ് പുറത്തുവിട്ടിട്ടുള്ളത്. കീർത്തി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനുപമ പരമേശ്വരന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.
ജയം രവിയുടെ ഭാര്യയായാണ് അനുപമ പരമേശ്വരൻ അഭിനയിക്കുന്നതെന്നാണ് ട്രെയ്ലറിൽ നിന്നും വ്യക്തമാകുന്നത്. രണ്ടര മിനുട്ട് ദൈർഗ്യമുള്ള ട്രെയ്ലറിൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നാണ് സൂചിപ്പിക്കുന്നത്.
ജയില്‍ പുള്ളിയായ് ജയം രവി വേഷമിടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. യോഗി ബാബുവും ചിത്രത്തിലുണ്ട്. ജയം രവിക്കും കീർത്തി സുരേഷിനും അനുപമയ്ക്കും യോഗി ബാബുവിനും പുറമെ സമുദ്രകനിയും അഭിനയിക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി 16നാണ് തിയേറ്ററിൽ എത്തുക.
ജി.വി. പ്രകാശ് കുമാറിന്റേതാണ് സംഗീതം. ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ്.കെ, എഡിറ്റർ: റൂബൻ, ചിത്രസംയോജനം: റൂബന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: കദിര്‍ കെ., ആക്ഷന്‍: ദിലിപ് സുബ്ബരയ്യന്‍, കോറിയോഗ്രഫി: ബൃന്ദ, ആർട്ട് ഡയറക്ടർ: ശക്തീ വെങ്കട്ടരാജ് എം, കോസ്റ്റും ഡിസൈനേഴ്സ്: ആണ് പാർത്ഥസാരഥ്യ, ആർച്ച മേത്ത , നിത്യ വെങ്കടേശൻ, മേക്കപ്പ് : മാരിയപ്പൻ, കോസ്റ്റുമെർ: പെരുമാൾ സെൽവം, ലിറിസിസ്റ്റ്: പ വിജയ്, താമരൈ, സ്നേഹൻ, മുരുഗൻ മന്ദിരം, സൗണ്ട് ഡിസൈൻ: ഉദയകുമാർ ടി. പി.ആര്‍.ഒ.: ശബരി.
Content Highlight: Siren movie’s trailer out