ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന്റെ വാര്‍ഷികം ബി.ജെ.പി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ തങ്ങള്‍ മുതിര്‍ന്ന ബി.ജെപി നേതാവ് എല്‍.കെ അദ്വാനിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് പാര്‍ട്ടി എം.പിയും ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ട്വിറ്ററിലൂടെയാണ് സിന്‍ഹയുടെ പ്രതികരണം.
കള്ളപ്പണം തടയുന്നതിനുള്ള സര്‍ക്കാരിന്റെ “ക്രിയാത്മക” ഇടപെടലായി ബി.ജെ.പി നവംബര്‍ 8 ന് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് സിന്‍ഹയുടെ ട്വീറ്റ്.
പാര്‍ട്ടിയിലെ ഭിന്നത വെളിവാക്കുന്നതാണ് സിന്‍ഹയുടെ ട്വീറ്റ്.
“നാളെ നവംബര്‍ എട്ട്, കരിദിനം.. ഓ സോറി…കള്ളപ്പണം പിഴുതെറിഞ്ഞ ദിനം. നമ്മള്‍ ജനങ്ങള്‍ നോട്ട് നിരോധനത്തിന്റെ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇത് മികച്ചതാകാം. അല്ലെങ്കില്‍ പക്വതയില്ലാത്തതാകാം. സ്വിസ് ബാങ്കില്‍ നിന്നും സിംഗപ്പൂര്‍, ജര്‍മ്മനി മുതല്‍ ടിംബുക്ടു വരെയുള്ള കള്ളപ്പണങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷച്ചതാകാം( ആര്‍.ബി.ഐക്ക അത്തരമൊരു പ്രതീക്ഷയില്ലെന്ന് എനിക്കുറപ്പുണ്ട്). എന്തായാലും പ്രതിപക്ഷത്തുള്ള നമ്മുടെ സുഹൃത്തുക്കള്‍ ഇത് അടയാളപ്പെടുത്തും. ജനാധിപത്യം എല്ലായ്‌പ്പോഴും പ്രസന്നമായിരിക്കണമെന്നില്ല. ഞങ്ങള്‍ വിശ്വസ്തര്‍ നാളെ ഇന്ത്യയിലേയും ബി.ജെ.പിയുടേയും മുതിര്‍ന്ന രാജ്യതന്ത്രജ്ഞന്റെ ജന്മദിനം ആഘോഷിക്കാന്‍ പോവുകയാണ്. ”
നേരത്തെ നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരെയും കടുത്ത വിമര്‍ശനവമായി മുതിര്‍ന്ന നേതാവായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയപ്പോള്‍ ശത്രുഘ്‌നന്‍ സിന്‍ഹ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. അരുണ്‍ ഷൂരിയും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേ സമയം നോട്ടുനിരോധനത്തിന്റെ വാര്‍ഷികം വിഡ്ഢിദിനമായാണ് പ്രതിപക്ഷം ആചരിക്കുന്നത്.