ന്യൂദല്‍ഹി: ഓയോയില്‍ ഇനിമുതല്‍ അവിവാഹിതര്‍ക്ക് മുറിയില്ല. അവിവാഹിതരായ പങ്കാളികള്‍ക്കും കാമുകി-കാമുകന്മാര്‍ക്കും ഇനി റൂം അനുവദിക്കില്ലെന്ന് ഓയോ അറിയിച്ചു.
ആദ്യഘട്ടം എന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഓയോ പുതിയ ചെക്ക്-ഇന്‍ റൂള്‍ നടപ്പിലാക്കിയത്.
കൂടുതല്‍ മേഖലകളിലേക്ക് പുതിയ നയം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ റൂം ബുക്ക് ചെയ്യുന്നവര്‍ ഉള്‍പ്പെടെ പരസ്പരമുള്ള ബന്ധം തെളിയിക്കണമെന്നാണ് പുതിയ നയത്തില്‍ പറയുന്നത്.
തെളിവിനായി ഔദ്യോഗിക രേഖകള്‍ കാണിക്കണമെന്നാണ് നിര്‍ദേശം. സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി.
അവിവാഹിതരായ ദമ്പതികള്‍ക്ക് റൂം അനുവദിക്കരുതെന്നും മറ്റു നഗരങ്ങളില്‍ നിന്ന് വരുന്നവരെ ഹോട്ടലുകളിലേക്ക് പ്രവേശിപ്പിക്കരുതെന്നുമാണ് ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടത്.
നിലവില്‍ പുതിയ നയം ഉടന്‍ നടപ്പിലാക്കണമെന്ന് ജീവനക്കാര്‍ക്ക് ഓയോ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം പുതിയ നയം പിന്‍വലിക്കണമെന്ന് വ്യാപകമായി ആവശ്യം ഉയരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവിവാഹിതരായവരെ മുറി ബുക്ക് ചെയ്യാന്‍ ഓയോ ഇതുവരെ അനുവദിച്ചിരുന്നു.
Content Highlight: Singles will not be allowed a room; Oyo with the new policy