ന്യൂദല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ബ്രിട്ടീഷ് എം.പിയെ തിരിച്ചയച്ച സംഭവത്തെ പിന്തുണച്ച്
കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി.
ബ്രിട്ടീഷ് എം.പിയായ ദെബ്ബി എബ്രഹാംസ് എം.പി മാത്രമല്ല ‘പാക് ബിനാമി’ കൂടിയാണെന്നും സിംഗ് വി ആരോപിച്ചു.
” ദെബ്ബി എബ്രഹാംസിനെ നാടുകടത്തിയത് തീര്‍ച്ചയായും അത്യാവശ്യമായ കാര്യമാണ്. പാകിസ്താന്‍ സര്‍ക്കാറുമായും ഐ.എസ്.ഐയുമായും ബന്ധമുള്ള പാക് ബിനാമിയാണ്,”, സിംഗ്‌വി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ പരാമധികാരത്തെ തകര്‍ക്കാനുള്ള എല്ലാശ്രമങ്ങളും ചെറുക്കപ്പെടേണ്ടതാണെന്നും സിംഗ്‌വി കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് എം.പിയെ ദെബ്ബി എബ്രഹാംസിനെ ദല്‍ഹി എയര്‍ പോര്‍ട്ടില്‍ തടഞ്ഞു വെക്കുകയും ദുബായിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
ബ്രിട്ടനിലെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ കശ്മീരിന്റെ ചെയര്‍പേഴ്സണ്‍ ആണ് ദെബ്ബി എബ്രഹാംസ്. ഒരു ക്രിമിനലിനോട് പെരുമാറുന്നത് പോലെയാണ് തന്നോട് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നാണ് ദെബ്ബി സംഭവത്തെക്കുറിച്ച പ്രതികരിച്ചത്.