കൊച്ചി: 43ാം പിറന്നാള്‍ ആഘോഷിക്കുന്ന നടി മഞ്ജു വാര്യര്‍ക്ക് പിന്നാളാശംസകള്‍ നേര്‍ന്ന് ഗായകന്‍ വിധു പ്രതാപ്. മഞ്ജുവിനൊപ്പം വേദിയില്‍ പാടുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മഞ്ജുവിന് വിധു ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
പ്രതിഭയുടെയും എളിമയുടെയും സമഗ്രതയുടെയും പ്രതിബദ്ധതയുടെയും അളവുകോലായ അത്ഭുത പ്രതിഭാശാലിയ്ക്ക് സ്‌നേഹവും ആലിംഗനവും എന്നാണ് വിധു പറഞ്ഞത്.
സ്‌കൂള്‍ കാലം മുതല്‍ ഇന്നുവരെ, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും നിങ്ങള്‍ എങ്ങനെ മാറ്റമില്ലാതെ മുന്നോട്ടുപോയെന്നതും കാലത്തിന്റെ എല്ലാ പരീക്ഷണങ്ങളേയും നേരിട്ടുവെന്നതും അത്ഭുതകരമാണെന്നും വിധു പ്രതാപ് ഫേസ്ബുക്കില്‍ എഴുതി.
ഗായകന്‍ ജി. വേണുഗോപാല്‍ നടന്മാരായ ജയസൂര്യ, സണ്ണിവെയ്ന്‍, അജു വര്‍ഗീസ്, നടി പൂര്‍ണിമ ഇന്ദ്രജിത്ത്, അനുശ്രീ തുടങ്ങി നിരവധി പേര്‍ മഞ്ജുവിന് പിറന്നാളാശംസകള്‍ അറിയിച്ച് എത്തിയത്.
മഞ്ജു വാര്യര്‍ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയാണ് അനുശ്രീ ആശംസകള്‍ നേരുന്നത്. ‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി.. കാവലം പൈങ്കിളി വായോ’ എന്ന വരികളാണ് അനുശ്രീ എഴുതിയിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ള ഫോട്ടോയും അനുശ്രീ പങ്കുവെച്ചിരിക്കുന്നു.
നടിയും നിര്‍മ്മാതാവുമായ മഞ്ജു വാര്യര്‍ 1995ല്‍ തന്റെ 17-ാം വയസ്സില്‍ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.
ഇതുവരെ 40 ഓളം സിനിമകളില്‍ മഞ്ജു അഭിനയിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ മഞ്ജു വാര്യര്‍ നേടിയിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ തുടര്‍ച്ചയായി നാല് തവണ (1996-99) ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഏക മലയാളി നടി എന്ന റെക്കോര്‍ഡും മൊത്തത്തില്‍ ഏഴ് തവണ എന്ന റെക്കോര്‍ഡും മഞ്ജുവിന് സ്വന്തമാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Singer Vidhu Prathap Birthday Wish to Manju Warrier