| Thursday, 16th September 2021, 10:26 pm

ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒരുമിച്ചു കൂടുന്നത് തെറാപ്പിയാണ്; സയനോരക്ക് പിന്തുണയുമായി സിതാര കൃഷ്ണകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായിക സയനോര ഫിലിപ്പിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ സയനോരയ്ക്ക് പിന്തുണയുമായി ഗായിക സിതാര കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയിലൂടെയാണ് സിതാര സയനോരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഗായിക സിതാര, മാധ്യമപ്രവര്‍ത്തക ശ്രീജ എന്നിവരടങ്ങുന്ന അഞ്ചംഗ സുഹൃത് സംഘം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ‘വീ ലവ് യു സയ, ലവ് ടു ഓള്‍ ബ്യൂട്ടിഫുള്‍ ഗേള്‍ സോള്‍’ എന്നാണ് വീഡിയോയുടെ അവസാനം എഴുതിയിരിക്കുന്നത്.

സയനോര ഡാന്‍സ് കളിച്ച ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാട്ടിന് ചുവടു വെയ്ക്കുകയായിരുന്നു സിതാര.

‘ ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒരുമിച്ചു കൂടുന്നത് പലപ്പോഴും ഒരു തെറാപ്പിയാണ്. ഞങ്ങള്‍ ഞങ്ങള്‍ തന്നെയാണ്. ചിലപ്പോള്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചിലപ്പോള്‍ പരസ്പരം കരയുകയും ചെയ്യും,’ വീഡിയോയ്ക്ക് താഴെ സിതാര കുറിച്ചു.

നടിമാരായ ഭാവനയും രമ്യ നമ്പീശനും മൃദുല മുരളിയും ശില്‍പ ബാലയും ഗായിക സയനോരയും കൂടി ചെയ്ത ഒരു ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.


ഷോര്‍ട്‌സ് ധരിച്ച സയനോരയുടെ വസ്ത്രധാരണത്തെ ചോദ്യംചെയ്തും അവരുടെ നിറത്തെയും ശരീരത്തെയും പറ്റി അസഭ്യം പറയുന്നതുമായ വിദ്വേഷ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ പലരും പോസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് അതേ വേഷത്തിലുള്ള മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സയനോര ഇത്തരം ‘സദാചാര ആങ്ങള’മാര്‍ക്ക് ശക്തമായ മറുപടി കൊടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Singer Sithara Krishnakumar Journalist Sreeja support Sayanora

Latest Stories

We use cookies to give you the best possible experience. Learn more