കൊച്ചി: തിരക്കഥാകൃത്ത് മൂഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് സിതാര കൃഷ്ണകുമാര്‍ സംഗീതം പകര്‍ന്ന് ആലപിച്ച ചായപ്പാട്ട് പുറത്തുവിട്ടു. വണ്ടര്‍വാള്‍ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
ഒരു നാടന്‍ ചായക്കടയുടെ പശ്ചാത്തലത്തില്‍ സിതാര തന്നെയാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. അജന്‍ ആര്‍.എസ് ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
ഗിത്താര്‍ ലിബോയ് കൃപേഷ്, മഹേഷ് എസ്.ആര്‍ ആന്റ് ടീം ആണ് ക്യാമറ. എഡിറ്റിംഗ് ആല്‍ബി നടരാജ്. നേരത്തെയും നിരവധി ആല്‍ബങ്ങളും കവര്‍ ഗാനങ്ങളും സിതാരയുടെതായി പുറത്തിറങ്ങിയിരുന്നു.
ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രത്തിലെ സുന്ദരനായവനെ സുബ്ഹാനള്ള എന്ന് തുടങ്ങുന്ന ഗാനം എഴുതിയതും മൂഹ്‌സിന്‍ പരാരി ആയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Singer Sithara Krishnakumar and Muhsin Parari with Chayappattu