കോഴിക്കോട്: ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ച് പ്രമുഖ പിന്നണി ഗായികയും ഫാറൂഖ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സിതാര കൃഷ്ണകുമാര്‍. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ഇവിടെ ഒരുമിച്ച് ഇരുന്നിരുന്നുവെന്നും പഠിച്ചിരുന്നുവെന്നും സമരം ചെയ്തിരുന്നുവെന്നും നാടകവും സിനിമയും ചെയ്തിരുന്നുവെന്നും 10 വര്‍ഷങ്ങള്‍ക്കിപ്പുറം കേള്‍ക്കേണ്ടിവരുന്ന വാര്‍ത്തകള്‍ നിരാശയും വേദനയും തരുന്നതാണെന്നും സിതാര പറയുന്നു.
കോളേജിനെ കുറിച്ചുള്ള ഈ വാര്‍ത്തകള്‍ സത്യമാവരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നതായും സിതാര ഫേസ്ബുക്കില്‍ കുറിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുതിര്‍ന്നവര്‍ ചമയുന്നവരേയും ചോദ്യം ചെയ്യുന്നുണ്ട് സിതാര. ആണും പെണ്ണുമല്ല, രണ്ട് വ്യക്തികള്‍ തമ്മില്‍ പ്രേമ കാമങ്ങളേക്കാള്‍ പ്രധാനപ്പെട്ടത് പലതും ഇല്ലേ എന്ന് ഫാറൂഖ് കോളേജിലെ സദാചാര വാദികളോട് ഈ യുവഗായിക ചോദിക്കുന്നു.
“അത്തരം ആലോചനകളെ വിലകുറച്ച് കണ്ട് കുഞ്ഞുങ്ങളുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യാമോ?..ഇനി പ്രണയിക്കലാണ് ഉദ്ദേശമെങ്കില്‍, രണ്ട് ബെഞ്ചില്‍ അല്ല, രണ്ട് ഭൂഖണ്ഡങ്ങളില്‍ മാറ്റിയിരുത്തിയാലും അത് സംഭവിക്കും..ഓരോ വേണ്ടാദീനങ്ങള്‍ ചെയ്ത് വച്ച് സ്വയം വിഡ്ഢികളും, കുട്ടികളെ തരികിടക്കാരും ആക്കേണ്ടതുണ്ടോ?” ഇതൊന്നും ഫാറൂഖ് കോളേജിലെ ആരോടും പറഞ്ഞിട്ട് കാര്യമില്ലെന്നും സിതാര ആത്മഗതം പറയുന്നുണ്ട്.
“നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നതിലെ ആശങ്ക ചിലര്‍ പങ്കുവെച്ചുകണ്ടു..ആ വിഷയം ചര്‍ച്ചക്കെടുത്താല്‍ അത് ക്യാമ്പസിലും ഫേസ്ബുക്കിലും ഒതുങ്ങി നില്‍ക്കില്ല, അതിനാല്‍ മൗനമായിരിക്കും തല്‍ക്കാലം അവര്‍ക്ക് “കു”ബുദ്ധി.”സിതാര കൂട്ടിച്ചേര്‍ത്തു.
ഫാറൂഖ് കോളേജ്: സ്നേഹത്തോടെയല്ലാതെ ആ പേര് ഓര്‍ക്കാന്‍ സാധിക്കുന്നില്ല ഇപ്പോഴും. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ അവ…
Posted by Sithara Krishnakumar on Tuesday, 17 November 2015