എന്‍ജോയ് എന്‍ജാമി എന്ന പാട്ടും അതിലെ കുക്കൂ കുക്കൂ എന്ന ഈണവും ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. റാപ്പ് ഗായകന്‍ തെരുക്കുറല്‍ അറിവിന്റെ വരികള്‍ ഗായിക ദീയും അറിവും ചേര്‍ന്ന് ആലപിച്ച എന്‍ജോയ് എന്‍ജാമി വലിയ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങുകയാണ്.
എന്‍ജോയ് എന്‍ജാമിക്ക് ചുവടുവെച്ചും വ്യത്യസ്തമായ വീഡിയോകള്‍ ചെയ്തും പാടിയും നിരവധി പേരെത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്, ഗായികയായ ശിഖ പ്രഭാകരന്‍ ചെയ്തിരിക്കുന്ന കവര്‍ വേര്‍ഷന്‍.
എന്‍ജോയ് എന്‍ജാമിയില്‍ ഗായിക ദീ പാടിയ ഭാഗങ്ങളാണ് ശിഖ പുതിയ വീഡിയോയില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. നിരവധി പേരാണ് ശിഖയെ അഭിനന്ദിച്ച് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ പ്രൊഡ്യൂസ് ചെയ്ത എന്‍ജോയ് എന്‍ജാമിയില്‍ നാടന്‍പാട്ടിന്റെ സൗന്ദര്യമുള്ള വരികള്‍ റാപ്പ് രൂപത്തില്‍ ആലപിച്ചതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരവും കാണാം. അന്താരാഷ്ട്ര നിലവാരത്തിലാണ് ഈ ഇന്റിപെന്റന്റ് മ്യൂസിക് ആല്‍ബം ഒരുക്കിയിരിക്കുന്നത്.
View this post on Instagram
നേരത്തേ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഗാനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ വരികള്‍ ചര്‍ച്ചയായിരുന്നു. ഇതിഹാസതുല്യമായ ട്രാക്കും അതിശയിപ്പിക്കുന്ന വീഡിയോയുമാണ് എന്നാണ് ഗാനത്തെക്കുറിച്ച് ദുല്‍ഖര്‍ കുറിച്ചത്. കുറച്ച് ദിവസങ്ങളായി താന്‍ എന്‍ജോയ് എന്‍ജ്ജാമി കണ്ടു കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും താന്‍ പുതിയ ശബ്ദങ്ങള്‍ ആ പാട്ടില്‍ നിന്നും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. എന്‍ജോയ് എന്‍ജാമിക്ക് ലിപ് സിങ്ക് ചെയ്തുകൊണ്ട് നടി നസ്രിയയും സഹോദരന്‍ നവീനും എത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Singer Shikha Prabhakaran’s cover version of Enjoy Enjaami goes viral