Advertisement
JNU
ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ പിന്തുണച്ചതിന് വിദ്വേഷ കമന്റുകള്‍; 'കൂടി പോയാല്‍ കൊല്ലുകയല്ലേ ഉള്ളൂ' മറുപടിയുമായി സയനോര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 07, 05:54 pm
Tuesday, 7th January 2020, 11:24 pm

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഗായിക് സയനോര ഫിലിപ്പ്. അക്രമത്തിനിരയായ ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു സയനോരയുടെ ഫേസ്ബുക്ക് കുറിപ്പ്.

‘തല അടിച്ചു പൊട്ടിച്ചതും പോരാണ്ട് കേസും കെട്ടിവെച്ചിരിക്കുന്നു!! അടിപൊളി!!’ എന്നാണ് സയനോര ഫേസിബുക്കില്‍ പോസ്റ്റിട്ടത്.

സയനോരയുടെ പോസ്റ്റില്‍ നിരവധി പേര്‍ പിന്തുണയുമായി എത്തിയപ്പോള്‍ പോസ്റ്റിന് കീഴെ വിദ്വേഷ കമ്മന്റുകളും വരുന്നുണ്ട്.

‘ നല്ല ഗായികയാണ് വെറുതെ വേണ്ടാത്തതില്‍ തലയിട്ട് ആ പേരും കൂടെ പോകണ്ട’എന്നാണ് ഒരു കമന്റ്.

‘കൂടി വന്നാല്‍ കൊല്ലുവല്ലേ ഉള്ളു. അതിന്റെ അപ്പുറം ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. നിങ്ങളൊക്കെ പേടിച്ചു അവിടെ നിന്നോ’ എന്ന് സയനോര മറുപടിയും നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്യാര്‍ത്ഥികളെ അക്രമിച്ചതിനെ ന്യായീകരിച്ചും പോസ്റ്റിന് കീഴെ കമന്റുകളുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് മലയാള കലാ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

DoolNews Video