| Tuesday, 6th December 2022, 11:52 pm

ഡോക്ടര്‍ ചോദിച്ചു സയനോരക്ക് ബോയ്ഫ്രണ്ട് ഉണ്ടോയെന്ന്, ഞാന്‍ പറഞ്ഞു എന്റെ കല്യാണം കഴിഞ്ഞതാണെന്ന്: സയനോര ഫിലിപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമായി താന്‍ അമ്മയാകാന്‍ പോകുകയാണെന്ന് അറിഞ്ഞ നിമിഷത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടിയും ഗായികയുമായ സയനോര ഫിലിപ്. കൊച്ചിയില്‍ ഒരു മ്യൂസിക് ഷോയ്ക്ക് പോയപ്പോഴാണ് താന്‍ പ്രഗ്നന്റാണെന്ന് അറിയുന്നതെന്ന് താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സയനോര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ആദ്യം ഞാന്‍ പ്രഗ്നന്റ് ആയത് ‘എന്റെ അമ്മേ എനിക്ക് ഓര്‍ക്കാന്‍ വയ്യ’. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സംഭവം. അതായത് ഞാന്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു ഷോയുടെ ഭാഗമായി പോവുകയായിരുന്നു. അങ്ങോട്ടേക്ക് പോകുന്ന വഴി ഫ്‌ളൈറ്റില്‍വെച്ച് ഞാന്‍ ഒരുപാട് ശര്‍ദ്ദിച്ചു. അപ്പോള്‍ തന്നെ ഷോയുടെ കോര്‍ഡിനേറ്റേഴ്‌സ് പറഞ്ഞു പെട്ടന്ന് തന്നെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് വിട്ടോളാന്‍.

അവിടെ അഡ്മിറ്റായിട്ട് ജസ്റ്റ് ഒന്ന് ഗ്ലൂക്കോസ് വല്ലോം എടുക്കാനും അവര്‍ പറഞ്ഞു. അല്ലെങ്കില്‍ സയനോരേ അത് ബുദ്ധിമുട്ടാകുമെന്നും പറഞ്ഞു. കാരണം വൈകുന്നേരം പെര്‍ഫോം ചെയ്യേണ്ടതാണല്ലോ. പിന്നെ ഞാന്‍ ഹോസ്പിറ്റലില്‍ പോയി, അവിടുത്തെ ഡോക്ടര്‍മാര്‍ നല്ല ഫ്രണ്ട്‌ലിയായിരുന്നു. ബ്ലെഡ് എടുക്കണം, ടെസ്റ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞു.

കുറച്ച് കഴിഞ്ഞ് ഡോക്ടര്‍ എന്റെ അടുത്ത് വന്ന് ചോദിച്ചു, സയനോരക്ക് ബോയ്ഫ്രണ്ട് ഉണ്ടോയെന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ബോയ്ഫ്രണ്ട് ഇല്ലായെന്ന്. അത് കേട്ടപ്പോള്‍ ഡോക്ടര്‍ക്ക് വലിയ ടെന്‍ഷനായി. കാരണം ഡോക്ടര്‍ക്ക് അറിയില്ല ഞാന്‍ കല്യാണം കഴിച്ചതാണെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഡോക്ടര്‍ അങ്ങനെയല്ല ഞാന്‍ കല്യാണം കഴിച്ചതാണെന്ന്.

അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഹോ ഇപ്പോഴാ സമാധാനമായതെന്ന്. എന്നിട്ട് പുള്ളി പറഞ്ഞു, ഞാന്‍ ബ്ലെഡ് എടുക്കുന്നുണ്ട് പ്രഗ്നന്‍സിയാണോ എന്ന് സംശയമുണ്ടെന്ന്. ഞാന്‍ പറഞ്ഞു, ഹേ അങ്ങനെയൊന്നുമില്ലെന്ന്. അങ്ങനെ ഹോസ്പിറ്റലില്‍ നിന്നും തിരികെ വന്നു. ഷോയ്ക്കുവേണ്ടി മേക്കപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഡോക്ടര്‍ എന്നെ വിളിച്ചു, എന്നിട്ട് ആശംസകള്‍ അറിയിച്ചിട്ട് പറഞ്ഞു ‘യൂ ആര്‍ പ്രഗ്നന്റ്’ എന്ന്,’ സയനോര പറഞ്ഞു.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണാണ് സയനോര അഭിനയിച്ച ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ നവംബറിലാണ് ചിത്രം പുറത്തിറങ്ങിയത്. സയനോരയെ കൂടാതെ പാര്‍വതി തിരുവോത്ത്, പത്മപ്രിയ, നിത്യ മേനന്‍, നാദിയ മൊയ്തു തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: singer sayanora philip says about her first pregnency

We use cookies to give you the best possible experience. Learn more