ഗായികയും അവതാരകയുമായ റിമി ടോമി ഗായകന്‍ വിധു പ്രതാപിനെ കുറിച്ചെഴുതിയ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. തന്നേക്കാള്‍ കൂടുതല്‍ തന്നെ മനസ്സിലാക്കിയ ഒരാളാണ് വിധു പ്രതാപമെന്നും എത്ര വഴക്കിട്ടാലും വിധു ഒപ്പമുള്ളത് പോസിറ്റീവ് എനര്‍ജിയാണെന്നും റിമി ടോമി പറഞ്ഞു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു റിമി വിധുവിനെ കുറിച്ച് സ്‌നേഹം നിറഞ്ഞ വാക്കുകള്‍ പങ്കുവെച്ചത്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വിധുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും റിമി പങ്കുവെച്ചു.
‘വിധു നീ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്കിടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി തന്നെയാണ്. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറയാനും കളിയാക്കാനും, അത് ചിലരോടെ നമുക്ക് പറ്റു.
എന്നെ എന്നേക്കാള്‍ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ് നീ. എന്നും ഈ സൗഹൃദമുണ്ടാകണേയെന്ന് പ്രാര്‍ത്ഥിക്കുന്നു,’ റിമിയുടെ കുറിപ്പില്‍ പറയുന്നു.
റിമി ടോമിയും വിധു പ്രതാപും മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 എന്ന സംഗീത റിയാലിറ്റി ഷോയില്‍ ജഡ്ജസായി എത്തുന്നുണ്ട്. റിയാലിറ്റി ഷോയില്‍ ഇരുവരും പറയുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകാറുണ്ട്.
View this post on Instagram
റിമിയുടെ പോസ്റ്റ് വന്നതിന് പിന്നാലെ പരിപാടിയിലെ നാല് ജഡ്ജുകളിലൊരാളായ ഗായിക സിത്താര കമന്റുമായെത്തി. ‘ഞങ്ങളെ വേണ്ടല്ലേ, വിളിക്ക് വേഗം, വേഗം തിരിച്ചുവിളിച്ചോ,’ എന്നായിരുന്നു സിത്താരയുടെ കമന്റ്.
റിമിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായെത്തിയത്. എക്കാലവും ഈ സൗഹൃദം തുടരാനാകട്ടെയെന്നാണ് മിക്ക കമന്റുകളും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Singer Rimi Tomy about Vidhu Pratap