| Sunday, 1st August 2021, 7:09 pm

'മറ്റേ തലേക്കെട്ടുള്ള ആളല്ലേ പ്രധാനമന്ത്രിയെന്ന് ഞാന്‍ പറഞ്ഞു'; പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവം പറഞ്ഞ് ഗായിക രാജലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളിയ്ക്ക് ഏറെ സുപരിചിതയായ ഗായികയാണ് രാജലക്ഷ്മി. ഹംസധ്വനി എന്ന ദൂരദര്‍ശന്‍ പരിപാടിയിലൂടെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന രാജലക്ഷ്മി നിരവധി ചലച്ചിത്ര ഗാനങ്ങളിലൂടെ പിന്നണി ഗാന രംഗത്ത് ഇടം നേടി.

കുറച്ച് വര്‍ഷം മുമ്പ് രാജലക്ഷ്മി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. അവതാരകയുടെ ചോദ്യത്തിന് കുസൃതി നിറഞ്ഞ ഉത്തരം നല്‍കുന്ന രാജലക്ഷ്മിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

‘മുമ്പ് മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഒരു ദിവസം എന്റെ ഭര്‍ത്താവ് എന്നോട് ചോദിച്ചു ആരാ ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്ന്.

ഞാന്‍ പറഞ്ഞു മറ്റേ തലേക്കെട്ടുള്ള ആളല്ലേ എന്ന്(ചിരിക്കുന്നു). സ്ഥിരമായി പത്രം വായിക്കുന്ന, പൊതുവിജ്ഞാനത്തില്‍ വിവരമുള്ള ആളാണ് ഭര്‍ത്താവ്. കഷ്ടം! തലേക്കെട്ടുള്ള ആളല്ലേ പ്രധാനമന്ത്രിയെന്ന് നീ മാത്രമെ പറയൂ എന്നാണ് ഇത് കേട്ട് അദ്ദേഹം പറഞ്ഞത്,’ രാജലക്ഷ്മി പറഞ്ഞു.

മികച്ച ഗായികയ്ക്കുള്ള 2010- ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ ഗായികയാണ് രാജലക്ഷ്മി. ജനകന്‍ എന്ന ചലച്ചിത്രത്തിലെ ഒളിച്ചിരുന്നെ ഒന്നിച്ചൊളിച്ചിരുന്നെ എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

മലയാളം കൂടാതെ ജാസി ഗിഫ്റ്റ് സംഗീതസംവിധാനം നിര്‍വഹിച്ച നാലു കന്നഡ ചലച്ചിത്രങ്ങളിലും രാജലക്ഷ്മി ഗാനം ആലപിച്ചിട്ടുണ്ട്.

രാമന്റെ ഏദന്‍തോട്ടത്തിലെ മാവിലക്കുടില്‍, ചാര്‍ളിയിലെ സ്‌നേഹം നീ നാഥാ, എന്നും എപ്പോഴും എന്ന ചിത്രത്തിലെ വിദ്യാസാഗറിന്റെ സംഗീതത്തില്‍ പാടിയ മലര്‍വാക കൊമ്പത്ത്, ഗീതാഞ്ജലിയിലെ ദൂരെ ദൂരെ അങ്ങനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു പിടി ഗാനങ്ങള്‍ രാജലക്ഷ്മി പാടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Singer Rajalekshmi Shares Funniest Memory

We use cookies to give you the best possible experience. Learn more