| Wednesday, 25th January 2017, 10:20 am

അത് പാടിയത് ഞാനായിരുന്നു: പക്ഷേ സിനിമയിറങ്ങിയപ്പോള്‍ ശബ്ദം റിമി ടോമിയുടേതായി: ഏറെ വേദനിപ്പിച്ച അനുഭവം ഇതാണെന്ന് മിന്‍മിനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോജ എന്ന ചിത്രത്തിലെ ചിന്ന ചിന്ന ആസൈ എന്ന മനോഹരമായ ഗാനം മിന്‍മിനിക്ക് സമ്മാനിച്ചത് എ.ആര്‍ റഹ്മാനാണ്. പാട്ടിന് ലഭിച്ച സ്വീകാര്യത പക്ഷേ മിന്‍മിനിയുടെ കരിയറില്‍ തുടര്‍ന്നുണ്ടായില്ല. പല കാരണം കൊണ്ടും മിന്‍മിനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു. അതിനിടെ ശബ്ദത്തിനുണ്ടായി ചില പ്രശ്‌നങ്ങള്‍ കാരണം പാടാനും സാധിച്ചില്ല. ശബ്ദം തിരിച്ചുകിട്ടിയപ്പോഴാകട്ടെ അവസരങ്ങള്‍ മിന്‍മിനിയെ തേടിയെത്തിയതുമില്ല.

അതിലൊന്നും മിന്‍മിനിക്ക് പരിഭവമില്ല. എന്നാല്‍ തന്റെ ജീവിതത്തില്‍ ഏറെ വേദനിച്ച ഒരു സന്ദര്‍ഭമുണ്ടെന്ന് മിന്‍മിനി പറയുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നല്ലൊരു മെലഡി പാടാന്‍ അവസരം ലഭിച്ചെന്നും എന്നാല്‍ അത് സിനിമയിലെത്തിയപ്പോള്‍ കേട്ടത് മറ്റൊരു ഗായികയുടെ ശബ്ദത്തിലായിരുന്നെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും മിന്‍മിനി പറയുന്നു.


പൃഥ്വിരാജും കാവ്യമാധവനും താരങ്ങളായ വാസ്തവം എന്ന ചിത്രത്തിലെ “അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്” എന്ന പാട്ട് പാടാന്‍ സംഗീത സംവിധായകന്‍ അല്ക്‌സ് പോള്‍ വിളിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. പാട്ടിന്റെ റെക്കോഡിങ്ങും നടത്തി. എന്നാല്‍ പാട്ട് പുറത്തുവന്നപ്പോള്‍ അത് റിമി ടോമിയുടെ ശബ്ദത്തിലായിരുന്നു.


Dont Miss ‘ഗ്ലാമര്‍ പോര’ രാംചരണ്‍ ചിത്രത്തില്‍ നിന്നും അനുപമ പരമേശ്വരന്‍ പുറത്ത്


പാടുന്നതിന് മുന്‍പ് ഞാന്‍ പാടിയത് ട്രാക്കാണെന്ന് എന്നോട് അലക്‌സ് പോളോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അത്രയും സങ്കടം തോന്നില്ലായിരുന്നു. “റിമി പാടിയതിലല്ല എനിക്ക് സങ്കടം, മറിച്ച് അത് എന്നോട് പറയാതിരുന്നതിലാണ്”. ഞാന്‍ അലക്‌സ് പോളിനെ കണ്ട് ഇക്കാര്യത്തിലുള്ള എന്റെ പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു” – മിന്‍മിനി പറയുന്നു.

ഞാനൊരുപാട് പേര്‍ക്ക് വേണ്ടി ട്രാക്കുകള്‍ പാടിയിട്ടുണ്ട്. പക്ഷെ, ഞാന്‍ ഒരു ഗായികയായി അറിയപ്പെട്ട് തുടങ്ങിയതിന് ശേഷം ട്രാക്ക് പാടിയിരിക്കുന്നത് വളരെ വിരളമായിരുന്നെന്നും മിന്‍മിനി പറയുന്നു.

We use cookies to give you the best possible experience. Learn more