തൃശ്ശൂര്‍: തന്റെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളുടെ കൂടെ അദ്ദേഹത്തിന്റെ എറ്റവും ഹിറ്റ് ഗാനങ്ങളില്‍ ഒന്ന് ആലപിക്കുക, ഗായിക കെ.എസ് മനീഷക്ക് സന്തോഷം കൊണ്ട് തന്റെ കണ്ണീര് അടക്കാന്‍ കഴിഞ്ഞിരുന്നില്ല കഴിഞ്ഞ ദിവസം. ഒടുവില്‍ അദ്ദേഹം തന്നെ ആ കണ്ണീര്‍ തുടയ്ക്കുക. ഇതില്‍പരം എന്ത് സന്തോഷമാണ് വേണ്ടതെന്നാണ് മനീഷ ചോദിക്കുന്നത്.
തൃശ്ശൂരില്‍ നടന്ന അവാര്‍ഡ് നൈറ്റിന് ഇടയ്ക്കായിരുന്നു സംഭവം. തൃശ്ശൂര്‍ ചേതനയുടെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയ എസ്.പി ബാലസുബ്രഹ്മണ്യത്തോടൊപ്പമാണ് മനീഷ വേദിയില്‍ പാടിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1995 ല്‍ ഇറങ്ങിയ അര്‍ജുന്‍ അഭിനയിച്ച കര്‍ണ എന്ന ചിത്രത്തിലെ മലരേ മൗനമാ എന്ന ഗാനമാണ് ഇരുവരും ഒന്നിച്ച് ആലപിച്ചത്. മനീഷ പാടിക്കൊണ്ടിരിക്കുമ്പോള്‍ പാടുന്നതിനിടെ വികാര ഭരിതയാകുന്നുണ്ടായിരുന്നു. എന്നാല്‍ പാട്ടിനെ ഇതൊന്നും ബാധിക്കുന്നുണ്ടായിരുന്നില്ല. ഇതു കണ്ട എസ്.പി.ബി അവരെ ചേര്‍ത്ത് പിടിക്കുകയും കണ്ണീര്‍ തുടക്കുകയും ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍വ്വചരാചരങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഇതില്‍പരം എന്ത് സന്തോഷമാണ് വേണ്ടതെന്നും വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ട് മനീഷപറഞ്ഞു. ‘ദൈവത്തോടൊപ്പമായിരുന്നു ആ നിമിഷങ്ങളില്‍. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തോടൊപ്പം പാട്ടുപാടിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ കരഞ്ഞുപോയി’യെന്നും മനീഷ പറഞ്ഞു.
DoolNews Video