| Sunday, 3rd January 2021, 3:12 pm

'മലയാളമറിയാത്ത ശ്രേയാ ഘോഷാല്‍ മലയാളത്തില്‍ ഈസിയായി പാടുന്ന തരത്തിലേക്ക് വളര്‍ന്നതില്‍ എനിക്ക് പങ്കുണ്ട്'; തുറന്നു പറഞ്ഞ് ഗായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം അറിയാതെ മലയാളത്തില്‍ വന്ന് പാടി പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായികയാണ് ശ്രേയാ ഘോഷാല്‍. ശ്രേയാ ഘോഷാല്‍ മലയാളം പാട്ടുകള്‍ എളുപ്പത്തില്‍ പാടുന്ന തരത്തില്‍ വളര്‍ന്നതില്‍ തനിക്കും പങ്കുണ്ടെന്ന് പറയുകയാണ് കന്യക മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഗായകനും സംഗീത സംവിധായകനുമായ എം.ജയചന്ദ്രന്‍.

പുതിയ പാട്ടുകാരെ കണ്ടെത്താനും അവരെ പഠിപ്പിക്കാനും അവര്‍ നേടുന്ന വിജയങ്ങളില്‍ സന്തോഷിക്കാനും തനിയ്ക്ക് കഴിയുന്നുണ്ടെന്നും ജയചന്ദ്രന്‍ പറയുന്നു. താനൊരു നല്ല അധ്യാപകനാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇതുകൂടാതെ തന്റെ സംഗീത അനുഭവങ്ങളെക്കുറിച്ചും ജയചന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞു. നാഷണല്‍ അവാര്‍ഡ് വാങ്ങിയ ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമെന്നും അവാര്‍ഡ് വാങ്ങാന്‍ ക്യൂവില്‍ നിന്നപ്പോള്‍ ജീവിതം ഒരു ഫ്‌ളാഷ് ബാക്കുപോലെ മനസ്സിലൂടെ കടന്നു പോയെന്നും ജയചന്ദ്രന്‍ പറയുന്നു. അമ്മയേയും അച്ഛനേയും മനസ്സില്‍ ഓര്‍ത്താണ് താന്‍ അന്ന് പടികള്‍ കയറിയതെന്നും അദ്ദേഹം പറയുന്നു.

ടോപ് സിങ്ങര്‍ റിയാലിറ്റി ഷോയില്‍ അവതാരികയായ മീനൂട്ടി തനിക്ക് മകളെപ്പോലെയാണെന്നും ഇങ്ങനെയൊരു മകള്‍ നമുക്ക് വേണമായിരുന്നല്ലേയെന്ന് ഭാര്യ പ്രിയയോട് ചോദിക്കാറുണ്ടെന്നും ജയചന്ദ്രന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ അമ്മ തനിക്ക് പാടാനുള്ള അവസരത്തിനായി വേണ്ടി നിരവധി പേരോട് ചാന്‍സ് ചോദിച്ച് നടന്നതിനെപ്പറ്റിയും ഇതേ അഭിമുഖത്തില്‍ ജയചന്ദ്രന്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Singer jayachandran says about Shreya Ghoshals singing

We use cookies to give you the best possible experience. Learn more