| Wednesday, 29th September 2021, 3:52 pm

34ാം വയസില്‍ ആന്‍ജിയോപ്ലാസ്റ്റി, 36 ല്‍ കാര്‍ഡിയാക് അറസ്റ്റിന് ശേഷം പേസ്‌മേക്കര്‍ ധരിച്ച് മുന്നോട്ട്; ഹൃദ്‌രോഗം ഒന്നിന്റെയും അവസാനമല്ലെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികളുടെ ഇഷ്ടഗായകരില്‍ ഒരാളാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. അഗം എന്ന ബാന്റിലൂടെ നിരവധി ഗാനങ്ങളാണ് സംഗീത പ്രേമികള്‍ക്കായി അദ്ദേഹം ഒരുക്കിയത്.

ലോക ഹൃദയ ദിനത്തില്‍ താന്‍ ഹൃദ്‌രോഗത്തെ അതിജീവിച്ച കഥ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് അദ്ദേഹം. മുമ്പ് തനിക്ക് ഹൃദ്‌രോഗം വന്നതും അതിനെ അതിജീവിച്ചതിനെ കുറിച്ചും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നുണ്ട്.

ഭയം അല്ല ആത്മവിശ്വാസം ആണ് ഹൃദ്‌രോഗത്തെ അതിജീവിക്കാന്‍ വേണ്ടതെന്നും ഇതാണ് തന്റെ ജീവിത അനുഭവങ്ങളില്‍ നിന്നു പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.

34 ആം വയസ്സില്‍ വേദിയില്‍ കുഴഞ്ഞു വീണ ഞാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്താല്‍ ആന്‍ജിയോപ്ലാസ്റ്റി മുഖാന്തരം ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വന്നു. വീണ്ടും 36 ആം വയസ്സില്‍ sudden cardiac arrest അതിജീവിച്ചു, നെഞ്ചില്‍ പേസ്‌മേക്കറും ഘടിപ്പിച്ചു ദാ മുന്നോട്ട് തന്നെ. എന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹൃദ്രോഗം പലപ്പോഴും ഒന്നിന്റെയും അവസാനം അല്ല, അതിജീവിച്ചു മുമ്പോട്ട് പോവുക സാധ്യമാണെന്നും അദ്ദേഹം പറയുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ഇന്നാണ് World Heart Day.
ഹൃദ്രോഗം മറ്റേത് അസുഖം പോലെ തന്നെയാണ് – ജനിതകമായ കാരണങ്ങള്‍ കൊണ്ടോ, ജീവിത രീതിലെ അച്ചടക്കമില്ലായ്മ കൊണ്ടോ, അമിതമായ പുകവലി കൊണ്ടോ പല കാരണങ്ങളാല്‍ വന്നു ചേരാവുന്ന ഒന്ന്.
നല്ല വ്യായാമം, നല്ല ജീവിത ശൈലി, സമയാ സമയങ്ങളില്‍ ഉള്ള വിദഗ്ധ പരിശോധന ഇവയെല്ലാം ആണ് ഹൃദ്രോഗം തടയാന്‍ സഹായകമാവുന്ന ചില ഘടകങ്ങള്‍.

മുന്‍പും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു – ഭയം അല്ല ആത്മവിശ്വാസം ആണ് ഹൃദ്രോഗത്തെ അതിജീവിക്കാന്‍ വേണ്ടത് എന്നാണ് ഞാന്‍ എന്റെ ജീവിത അനുഭവങ്ങളില്‍ നിന്നു പഠിച്ചത്. 34 ആം വയസ്സില്‍ വേദിയില്‍ കുഴഞ്ഞു വീണ ഞാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്താല്‍ angioplasty മുഖാന്തരം ആരോഗ്യവാന്‍ ആയി ജീവിതത്തിലേക്ക് തിരിച്ചു വന്നു. വീണ്ടും 36 ആം വയസ്സില്‍ sudden cardiac arrest ഇനെ അതിജീവിച്ചു, നെഞ്ചില്‍ pacemaker ഉം ഘടിപ്പിച്ചു ദാ മുന്നോട്ട് തന്നെ.

ഈ 7 വര്‍ഷങ്ങളില്‍ ഞാന്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 200 ഇല്‍ ഏറെ വേദികളില്‍ പാടി. കുറെ ഫോട്ടോസ് എടുത്ത് പോസ്റ്റ് ചെയ്തു. സന്തോഷത്തോടെ മുമ്പോട്ടേക്ക് തന്നെ എന്ന ഉറച്ച തീരുമാനം എടുത്തു. ഹൃദ്രോഗം പലപ്പോഴും ഒന്നിന്റെയും അവസാനം അല്ല, അതിജീവിച്ചു മുമ്പോട്ട് പോവുക സാധ്യം ആണ് എന്നതാണ് എന്റെ അനുഭവം.

നമുക്ക് അടിച്ചു പൊളിച്ചു പാട്ടൊക്കെ പാടി കുറെ പട്ടി ഷോ ഒക്കെ കാണിച്ചു ഇങ്ങനെ അങ്ങട് പൂവാ… ല്ലെ? ഞാന്‍ മുമ്പോട്ട് തന്നെ – നില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇനീപ്പോ ജയിച്ചില്ലെങ്കിലും ജയിക്കാന്‍ വേണ്ടി കളിക്കുന്നതല്ലേ രസം ബ്രോസ്?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Singer Harish Sivaramakrishnan says heart disease is not the end of anything

We use cookies to give you the best possible experience. Learn more