കൊച്ചി: രാജ്യത്തെ ഞരമ്പുകളിലോടുന്ന കാന്‍സറാണ് ബി.ജെ.പിയെന്ന് ഗായകന്‍ ഗോവിന്ദ് പി മേനോന്‍ രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം ശക്തമാകുന്നതിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗോവിന്ദ് രംഗത്തെത്തിയത്.
രാജ്യത്തെ ആകെ സങ്കടത്തിലാഴ്ത്തിയ കത്വവ , ഉന്നാവോ സംഭവത്തിന്റെ പശ്ചാത്തലത്തിലത്തില്‍ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. “ഹാംഗ് ദെം ( അവരെ തൂക്കിലേറ്റൂ) എന്ന പോസ്റ്ററുമായി മകളോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് നടന്‍ ജയസൂര്യ രംഗത്തെത്തിയത്. എന്ത് പറയണമെന്നറിയില്ല, ഒരു ഭാരതീയനെന്ന നിലയില്‍ തലകുനിച്ച് നില്‍ക്കാനേ കഴിയുന്നുള്ളു” എന്ന് പൃഥിരാജും പറഞ്ഞിരുന്നു.
Also Read ‘മകള്‍ക്ക് പേരിട്ടു..ആസിഫ.എസ്.രാജ്, എന്റെ മകളാണവള്‍’; കത്വയിലെ കൂട്ടബലാത്സംഘത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തകന്‍
2018ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാര ജേതാവ് ഋദ്ധി സെനും സംഭവത്തില്‍ പ്രതിഷേധവുമായെത്തിയിരുന്നു. അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുമ്പായിരുന്നു എട്ടുവയസുകാരിക്ക് നീതി തേടിയുള്ള ഋദ്ധി സെന്നിന്റെ ഫേസ്ബുക്ക് കുറിപ്പ്.
“പ്രകൃതി ഇനി തിരിച്ചടിക്കണം. ഈ ഭൂമി വാസയോഗ്യമല്ല. ഇത്തരം മനുഷ്യരെ ഭൂമി തുടച്ച് നീക്കണം”, ഋദ്ധി സെന്‍ പറയുന്നു. ഇതാണ് മതം? എത്ര നാള്‍ അവര്‍ സത്യത്തെ മറച്ചു വെക്കും? എത്രകാലം?, ഋദ്ധി സെന്‍ ചോദിക്കുന്നു.
ഹിന്ദുസ്ഥാന്‍ ആയതില്‍ ലജ്ജിക്കുന്നെന്നും കത്വയിലെ ദേവിസ്ഥാന്‍ ക്ഷേത്രത്തില്‍ വെച്ച് ക്രൂരബലാത്സംഗത്തിനിരയായി കൊലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനര്‍ ഉയര്‍ത്തിയാണ് വിഷയത്തില്‍ നടി പാര്‍വതി പ്രതികരിച്ചത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടി ബോളിവുഡ് സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. “”ക്രൂരമായ പീഡനം സഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ കുഞ്ഞിന്റെ മനസിലൂടെ കടന്നുപോയ കാര്യങ്ങള്‍ ഒന്നു ചിന്തിച്ചുനോക്കൂ.. അതിന്റെ ഭയാനകത്വം മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ ഒരു മനുഷ്യനല്ല. അവള്‍ക്ക് നീതി ലഭിക്കണം എന്ന് നിങ്ങള്‍ ആവശ്യപ്പെടാത്തപക്ഷം ഈ ലോകത്ത് നിങ്ങള്‍ ജീവിച്ചിരിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല””- എന്നായിരുന്നു ഫര്‍ഹാന്‍ അക്തറിന്റെ പ്രതികരണം.
Also Read ‘ഞാനും ഒരു എം.എല്‍.എയാല്‍ ബലാത്സംഗം ചെയ്യപ്പെട്ടവളാണ്’ ഉന്നാവോ ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് യു.പി സ്വദേശിനിയുടെ തുറന്നകത്ത്
“”ആരാണ് അവള്‍?
ബക്കര്‍ വാലയുടെ എട്ടു വയസ്സായ മകള്‍.
ആരാണ് ബക്കര്‍ വാല?
കാര്‍ഗിലില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരെ നമ്മുടെ പട്ടാളത്തിനു കൃത്യമായി ചൂണ്ടി കാണിച്ചു കൊടുത്ത ഒരു ആദിവാസി നാടോടി.
ആരാണ് അദ്ദേഹത്തിന്റെ മകളെ ബലാത്സംഗം ചെയ്തു കൊന്നവരെ സംരക്ഷിക്കുന്നവര്‍ ശ്രമിക്കുന്നത്?
ഇപ്പോള്‍ ഊഴം നിങ്ങളുടേതാണ്.””- എന്നായിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം.
“”എത്ര കുരുന്നുകള്‍ ഇത്തരത്തില്‍ മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ഇരകളാകുന്നു. നമ്മള്‍ ഉണരുന്നതിന് മുന്‍പ് തന്നെ എത്ര കുട്ടികള്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത നിലയിലുള്ള ദുരിതം അനുഭവിച്ച് തീര്‍ത്തിരിക്കുന്നു?
എനിക്ക് വെറുപ്പ് തോന്നുന്നു. ശക്തമായ നടപടികള്‍ എടുക്കേണ്ട സമയമാണ് ഇത്. അവള്‍ക്കും കുടുംബത്തിനും നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നമ്മളും ബാധ്യസ്ഥരാണ്”” -നടി പ്രിയങ്ക ചോപ്ര പറഞ്ഞു.