ഹിറ്റായി മാറിയ നിരവധി പ്രാര്‍ത്ഥനാ ഗീതങ്ങളുടെ രചയിതാവും കവിയുമായ വ്യക്തിയാണ് പി.കെ ഗോപി. കാസെറ്റ് വെച്ച് പാട്ടു കേട്ടിരുന്ന കാലത്ത് നിരവധി പേര്‍ ഗോപിയുടെ പാട്ടുകളുടെ ആരാധകരായിരുന്നു. പി.കെ ഗോപി എഴുതി ചിത്ര ആലപിച്ച ഒരു ഗാനത്തിന്റെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് സംഗീതഗവേഷകനായ രവി മേനോന്‍.
ഗൃഹലക്ഷ്മിക്കുവേണ്ടി തയ്യാറാക്കിയ പംക്തിയിലാണ് രവിമേനോന്‍ പാട്ടനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. യേശുദാസും എം.ജി ശ്രീകുമാറും ഉണ്ണിമേനോനും ചിത്രയുമെല്ലാം പി.കെ ഗോപിയുടെ നിരവധി പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെന്ന് രവിമേനോന്‍ പറയുന്നു.
ഒരിക്കല്‍ ‘കാല്‍വരിക്കുന്നിലേ’ എന്ന ഗാനം പാടിക്കൊണ്ടിരിക്കുമ്പോള്‍ ചിത്രയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്ന രംഗം ഗോപിയുടെ മനസ്സില്‍ ഇന്നുമുണ്ടെന്നും അദ്ദേഹം അതിനെക്കുറിച്ച് പറയാറുണ്ടെന്നും രവി മേനോന്‍ പറയുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ന് ചിത്ര ആ ഗാനം ആലപിച്ചത്.
‘വചനം എന്ന ആല്‍ബത്തിലേതായിരുന്നു ചിത്ര പാടിയ കാല്‍വരിക്കുന്നിലേ എന്നു തുടങ്ങുന്ന ഗാനവും യേശുദാസ് പാടിയ രക്ഷകാ എന്ന ഗാനവും. ഈ ഗാനങ്ങളെ ദൃശ്യവത്കരിക്കുകയും ചെയ്തിരുന്നു. രക്ഷകാ എന്ന ഗാനത്തിന്റെ ചിത്രീകരണം നടന്നത് എറണാകുളത്തെ ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ചായിരുന്നു’, രവി മേനോന്‍ പറയുന്നു.
പി.കെ.ഗോപിയുടെ രക്ഷകാ എന്ന ഗാനം മരണം വരെ നെഞ്ചേറ്റിയ തന്റെ അപ്പച്ചനെപ്പോലെ നിരവധി പേര്‍ കേരളത്തിലും പുറത്തുമുണ്ടായിരുന്നെന്നും രവി മേനോന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക