ചെന്നൈ: മീടു ആരോപണ വിധേയനായ സുസി ഗണേഷന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തീരാമാനിച്ച ഇളയരാജയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. സ്ത്രീകളെ ശല്ല്യം ചെയ്യുന്ന ഒരാളെ കുറിച്ച് ഇളയരാജയ്ക്ക് അറിയില്ലേയെന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.
സിനിമ പ്രവര്‍ത്തക ലീന മണി മേഖലയ്‌ക്കെതിരെ സുസി ഗണേഷന്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. സുസി ഗണേഷന്റെ പുതിയ സിനിമയായ ‘വെഞ്ഞം തീര്‍ത്തയട’ എന്ന സിനിമയില്‍ ഇളയരാജ സംഗീതസംവിധാനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടന്നത്.
ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയും ഇളയരാജയുടെ തീരുമാനത്തിനെതിരെ രംഗത്ത് എത്തി. സൂസി ഗണേശനെതിരെയുള്ള ആരോപണത്തെക്കുറിച്ച് ഇളയരാജ അറിഞ്ഞില്ലേ എന്ന് ചിന്മയി ചോദിച്ചു.
‘വെഞ്ഞം തീര്‍ത്തയട. കൊള്ളാം. ഈ സംവിധായകന്‍ ലീനയോട് ഏറിയും കുറഞ്ഞും ചെയ്യുന്നത് അതാണ്. സംസാരിച്ച സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു പീഡകനെ പിന്തുണച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് രാജ സാറിനോ സംഘത്തിനോ അറിയില്ലേ?’ എന്നായിരുന്നു ചിന്മയിയുടെ പ്രതികരണം.
തനിക്ക് സുസി ഗണേഷന്റെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി ലീന മണി മേഖല വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലീന മണിമേഖലയുടെ ആരോപണം നിഷേധിച്ച സുസി ഗണേശന്‍ അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.
Vanjam Theerthayada. Wow.
That’s more or less what this director has been doing to Leena. Doesn’t Raja sir or his team know they are propping and working with a molester who is harassing the women who spoke up? https://t.co/YwVCckP1q4— Chinmayi Sripaada (@Chinmayi) January 7, 2022
ഡിസംബര്‍ 19 ന്, താന്‍ സുരക്ഷിതയല്ലെന്ന് തോന്നുന്നതായും തനിക്ക് എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍ അതിന് കാരണം സൂസി ഗണേശനായിരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ അവര്‍ പ്രസ്താവന ഇറക്കിയിരുന്നു.
സുസി ഗണേശന്റെ 2017 ലെ ക്രൈം ത്രില്ലറായ തിരുട്ടു പയലേ 2 ല്‍ അഭിനയിച്ച നടി അമല പോള്‍, ലീന മണിമേഖലയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
നേരത്തെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിനായി വൈരമുത്തുവിനെ ഉള്‍പ്പെടുത്തിയ മണിരത്‌നത്തിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്ന് വൈര മുത്തുവിനെ ചിത്രത്തില്‍ നിന് മണിരത്‌നം ഒഴിവാക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Singer Chinmayi and netizens against Ilayaraja making music for Me Too accused Susi Ganesan film