സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക അഭയ ഹിരണ്‍മയി.
‘ഹാപ്പി ബെര്‍ത്ത്‌ഡേ ഏട്ടാ. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. നമുക്ക് ഒരുമിച്ചു വളരാം, പ്രണയിക്കാം, ഒരുമിച്ചു മരിക്കാം. ആയുസ്സും ആരോഗ്യവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ദൈവം ഏട്ടനു നല്‍കട്ടെ. ഒരുപാട് സ്‌നേഹവും ആശംസയും അറിയിക്കുന്നു’, എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അഭയ ഹിരണ്‍മയി പറഞ്ഞിരിക്കുന്നത്.
കൊറോണക്കാലത്തിനു മുന്‍പു നടത്തിയ വിനോദയാത്രയ്ക്കിടെ യുക്രൈനിലെ കീവില്‍ വെച്ച്എടുത്ത വിഡിയോ പങ്കുവച്ചുകൊണ്ടാണ് അഭയയുടെ ആശംസാകുറിപ്പ്. തെരുവില്‍ കുട്ടികള്‍ക്കൊപ്പം ആഫ്രിക്കന്‍ ഡ്രം കൊട്ടി ആസ്വദിക്കുന്ന ഗോപി സുന്ദറാണ് ദൃശ്യങ്ങളില്‍.
View this post on Instagram
ഇന്നലെയായിരുന്നു ഗോപി സുന്ദറിന്റെ 44ാം ജന്മദിനം. അഭയ ഹിരണ്‍മയിക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രം ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തിരുന്നു.
സിനിമാസംഗീതരംഗത്തെ പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് ഗോപി സുന്ദറിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു രംഗത്തെത്തിയത്. എല്ലാവരുടെയും സ്‌നേഹത്തിനും ആശംസയ്ക്കും ഗോപി സുന്ദര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച അഭയ ഹിരണ്‍മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
‘ഹായ് ഗോപിയേട്ടാ നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യയാണോ’ എന്നായിരുന്നു ഇയാളുടെ ചോദ്യം. ‘ആസ്‌ക്ക് യുവര്‍ ഡാഡ്’ എന്ന് തൊട്ടുതാഴെ ഗോപി സുന്ദര്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.
‘സെലിബ്രിറ്റികള്‍ വ്യഭിചരിച്ചാല്‍ അത് ലിവിങ് ടുഗെദര്‍, നേരെ മറിച്ചു സാധാരണക്കാര്‍ ആണെങ്കില്‍ അത് അവിഹിതം’ എന്ന മറ്റൊരാളുടെ കമന്റിനും ഗോപി സുന്ദര്‍ പ്രതികരിച്ചിരുന്നു. 12 വര്‍ഷം ഒരാളുമായി ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’ എന്നാണ് അദ്ദേഹം കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ ഗോപി സുന്ദറിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി
Content Highlight: Singer Abhaya Hiranmayi Wishing Gopi Sundar On His Birthday