| Saturday, 11th December 2021, 10:35 am

വെറുതേ പ്ലേ ചെയ്താല്‍ പോരാ, 'തമിഴ് തായ് വാഴ്ത്ത്' പാടണം; തമിഴ്‌നാട് സര്‍ക്കാരിന്റെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സര്‍ക്കാര്‍ പരിപാടികളുടെ അവിഭാജ്യ ഘടകമായ ് ‘തമിഴ് തായ് വാഴ്ത്ത്’ പരിശീലനം ലഭിച്ച ഗായകര്‍ തന്നെ പാടാണമെന്ന് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച നോട്ടീസ് തമിഴ്‌നാട് സര്‍ക്കാര്‍ ഇറക്കിയതായാണ് വിവരം.

ഗാനം ആലപിക്കേണ്ടത് ഗായകരാണെന്നും ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗാനം വെയ്‌ക്കേണ്ടതില്ലെന്നുമാണ് അറിയിപ്പ്.

മാമോന്‍മണിയം സുന്ദരം പിള്ള രചിച്ച ഗാനം എല്ലാ സര്‍ക്കാര്‍ പരിപാടികളിലും ആലപിക്കണമെന്ന് തമിഴ് വികസന വകുപ്പ് സെക്രട്ടറി മഹേശന്‍ കാശിരാജന്‍ നോട്ടീസ് നല്‍കി.

പാട്ട് പരിശീലനം ലഭിച്ച ഗായകര്‍ പാടണമെന്നും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

‘തമിഴ് തായ് വാഴ്ത്ത്’ എന്ന ഗാനം ആലപിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നെന്നും റെക്കോര്‍ഡ് ചെയ്ത ഉപകരണം ഉപയോഗിച്ച് അത് പ്ലേ ചെയ്യുന്നതിന് പകരം അര്‍പ്പണബോധമുള്ള ആളുകള്‍ പ്രാര്‍ത്ഥനാ ഗാനം ആലപിക്കുന്നത് നല്ലതായിരിക്കുെമന്നും കാശിരാജന്‍ പറഞ്ഞു.

അഞ്ച് പതിറ്റാണ്ടായി സംസ്ഥാനത്ത് നടക്കുന്ന സര്‍ക്കാര്‍ പരിപാടികളുടെ അവിഭാജ്യ ഘടകമാണ് ‘തമിഴ് തായ് വാഴ്ത്ത്’.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sing ‘Thamizh Thai Vaazhthu’, don’t just play it: Tamil Nadu govt

We use cookies to give you the best possible experience. Learn more