തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായി ചുമതല ഏറ്റെടുക്കുന്നതിന് മുമ്പേ സിന്ധു ജോയി രാജിവെച്ചു. വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മിക്ക് സിന്ധു ജോയി രാജിക്കത്ത് നല്‍കി. []
കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു നിയമനമെങ്കിലും സിന്ധു ജോയി ഇതുവരെ ചുമതലയേറ്റിരുന്നില്ല. രാജിയുടെ കാരണം വ്യക്തമല്ല. യുവജന കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനിടെ ഒരു സ്‌പെഷന്‍ ഓഫീസറെ ഇവിടെ നിയമിച്ചിരുന്നു.
എന്ന് സ്ഥാനം ഏറ്റെടുക്കുമെന്നറിയാന്‍ യുവജനക്ഷേമ മന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിക്കുമ്പോള്‍ ഫോണ്‍കോളുകള്‍ സിന്ധു ജോയി അറ്റന്‍ഡ് ചെയ്യുന്നില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വികാസ്ഭവനിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒരാള്‍ക്ക് ഉടനെ അധ്യക്ഷസ്ഥാനം നല്‍കിയതിനെതിരെ മഹിളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതാവാം രാജിക്ക് പിന്നിലെന്നാണ് അറിയുന്നത്.