| Saturday, 30th December 2017, 8:45 am

'സൈനയുമായുള്ളത് ഹായ്-ബൈ സൗഹൃദം മാത്രം'; തങ്ങള്‍ പരസ്പരം മത്സരിക്കുകയാണെന്ന് സിന്ധു

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: സൈന നേഹ്‌വാളിനോട് ആരോഗ്യകരമായ മത്സരം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പി.വി സിന്ധു. അത് കരിയറില്‍ ആവശ്യമാണെന്നും താരം പറഞ്ഞു.

“ഞങ്ങള്‍ കൂട്ടുകാരാണ്…ഒരു ഹായ് ബൈ ബന്ധം മാത്രമാണ് ഞങ്ങള്‍ക്കിടയിലുള്ളത്. ഒരുമിച്ച് പരിശീലിക്കാറുണ്ടെങ്കിലും ഞങ്ങള്‍ അധികം സംസാരിക്കാറില്ല.”

ഇന്ത്യന്‍ ബാഡ്മിന്റണിനെ മുന്നോട്ട് നയിക്കുന്നത് ഇന്ന് സിന്ധുവും സൈനയുടെയും നേതൃത്വത്തിലാണ്. സിന്ധു കഴിഞ്ഞ വര്‍ഷം നിരവധി സിരീസ് കിരീടങ്ങളും സ്വന്തമാക്കി.

മൂന്നു വര്‍ഷത്തിനു ശേഷം പഴയ പരിശീലകനായ പുല്ലേല ഗോപിചന്ദിന് കീഴിലേക്ക് സൈന മടങ്ങി വന്നതോടെയാണ് ഇരുവരും ഒരുമിച്ച് പരിശീലനത്തിനുള്ള സാഹചര്യം ഒരുങ്ങിയത്. എന്നാല്‍ പരിശീലന സമയത്ത് കാണാറുണ്ടെന്നല്ലാതെ അധികം സംസാരിക്കാറില്ലെന്നാണ് സിന്ധു പറയുന്നത്.

” ഞങ്ങള്‍ തമ്മില്‍ പരസ്പര മത്സരം നിലനില്‍ക്കുന്നുണ്ട്. കളിക്കാനിറങ്ങുമ്പോള്‍ ജയിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.”

തങ്ങള്‍ക്കിടയിലുള്ള മത്സരത്തെ ആളുകള്‍ കാണുന്നത് കളിക്കളത്തിലെ മത്സരം എന്നതിലുപരിയായാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more