സിഡ്‌നി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മോശം പ്രകടനത്തില്‍ പ്രതികരണവുമായി മുന്‍ ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ക്രിക്കറ്റില്‍ അരങ്ങേറിയതിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ക്യാച്ച് നഷ്ടപ്പെടുത്തിയ വിക്കറ്റ് കീപ്പറായിരിക്കും റിഷഭ് പന്തെന്ന് പോണ്ടിംഗ് പറഞ്ഞു.
ഐ.പി.എല്ലില്‍ റിഷഭ് പന്തിന്റെ ടീമായ ദല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകന്‍ കൂടിയാണ് പോണ്ടിംഗ്.
പുകോവ്‌സ്‌കിയുടെ എളുപ്പത്തിലുള്ള ഒരു ക്യാച്ചാണ് പന്ത് ഇന്ന് നഷ്ടപ്പെടുത്തിയത്. പുകോവ്‌സ്‌കി സെഞ്ച്വറിയോ ഇരട്ട സെഞ്ച്വറിയോ നേടാതിരുന്നത് പന്തിന്റെ ഭാഗ്യമാണെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.
പന്ത് കീപ്പിംഗില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ ഓസീസ് ഒന്നാം ദിനം സുരക്ഷിത നിലയിലാണ്. മഴ രസംകൊല്ലിയായെത്തിയ ആദ്യദിനം 55 ഓവറുകള്‍ മാത്രമെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 166 എന്ന നിലയിലാണ് ആതിഥേയര്‍.
മാര്‍നസ് ലബുഷെയ്‌നും (67) സ്റ്റീവ് സ്മിത്തുമാണ് (31) ക്രീസില്‍. അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്‌സ്‌കിയും (62) അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്കായി മുഹമ്മദ് സിറാജും നവ്ദീപ് സൈനിയുമാണ് വിക്കറ്റ് വീഴ്ത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക