| Wednesday, 24th December 2014, 4:09 pm

അസിഡിറ്റിയെ ചെറുക്കാന്‍ ചില എളുപ്പവഴികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏതു സ്ഥലത്തും എതു സമയത്തും അസിഡിറ്റി നിങ്ങള്‍ക്ക് ഒരു പ്രശ്‌നമായേക്കാം. അസിഡിറ്റി ഉണ്ടാവുമ്പോള്‍ നെഞ്ചിനടുത്താണ് അസ്വസ്ഥത അനുഭവപ്പെടുന്നത് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. പലപ്പോഴും നിങ്ങള്‍ ഇതില്‍ വിഷമിക്കുന്നുണ്ടെങ്കില്‍ ഇതാ നിങ്ങളെ സഹായിച്ചേക്കാവന്ന ചില ലളിതമായ പരിഹാരങ്ങള്‍
തുളസിയില


– അസിഡിറ്റിയെ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഒന്നാണ് തുളസിയില. ആരോഗ്യ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയായി തുളസിയില പണ്ടുമുതലേ ഉപയോഗിച്ചുവരുന്നതാണ്. നിരവധി ആയുര്‍വേദ ഗുണങ്ങളുള്ള തുളസിയില ചവച്ചിറക്കുകയോ തിളപ്പിച്ച് കുടിക്കുകയോ ചെയ്യാം.
ഗ്രാമ്പൂ


– ഗ്രാമ്പൂ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ അളവ് കൂട്ടുകയും നല്ല ആശ്വാസം ലഭിക്കുകയും ചെയ്യും.
പഴം


– പഴം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കാരണം പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതിന് അസിഡിറ്റി പരിഹരിക്കാനുള്ള കഴിവുണ്ട്. കൂടാതെ വയറിലെ ആന്തരാവയവ പാളികളുടെ ബലം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇതിലൂടെ അസിഡിറ്റി മുലമുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
തണുത്ത പാല്‍


– ഒരു ഗ്ലാസ് തണുത്ത പാല്‍ കഴിക്കുന്നത് മികച്ച രീതിയില്‍ അസിഡിറ്റിയെ പ്രതിരോധിക്കാന്‍ കഴിയും. പാലിലടങ്ങിയിരിക്കുന്ന കാത്സ്യം ആസിഡ് ഉണ്ടാവുന്നത് തടയുകയും ഇല്ലാതാക്കുകയും ചെയ്യും.
പൂതീന


– പുതീനയില വയറിനുള്ളിലെ ആസിഡ് അംശത്തെ കുറയ്ക്കാന്‍ സഹായിക്കുകയും ദഹന വ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്നു. പുതീനയില ഇല ചവച്ചിറക്കുകയോ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാം.

ഇഞ്ചി

– ഇഞ്ചി ദഹനത്തെ സഹായികമാത്രമല്ല വയറിനുള്ളിവിലുണ്ടാവുന്ന അള്‍സറിനെ തടയുകയും അസിഡിറ്റിയെ ചെറുക്കുകയും ചെയ്യും

We use cookies to give you the best possible experience. Learn more