| Wednesday, 1st November 2023, 3:19 pm

ഞാന്‍ മുഹമ്മദ് ഷമിയുടെ വലിയ ആരാധകനാണ്: സൈമണ്‍ ഡൗള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ഒക്ടോബര്‍ 29ന് നടന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്റെ വമ്പന്‍ വിജയമാണ് നേടിയത്. ഇതോടെ തുടര്‍ച്ചയായ ആറാം ജയവും സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

മത്സരത്തിന് ശേഷം മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം സൈമണ്‍ ഡൗള്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകാണ്. ഐ.സി.സി.ഐയുടെ സോഷ്യല്‍ മീഡിയയിലെ വീഡിയോയിലാണ് ഡൗള്‍ ഷമിയുടെ മിന്നും തിരിച്ചുവരവിനെക്കുറിച്ച് അഭിനന്ദിച്ചത്.

‘ഞാന്‍ മുഹമ്മദ് ഷമിയുടെ വലിയ ആരാധകനാണ്. അവന്‍ തിരിച്ചുവരവില്‍ മികച്ച പ്രകടനം നടത്തുന്നത് ഇതാദ്യ സംഭവമല്ല. അവന്‍ എന്തിനും പോന്നവനാണ്.

അവന്‍ മികച്ച പ്രകടനം നടത്തി ടീമില്‍ സ്ഥിരമായ സ്ഥാനം നേടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹര്‍ദിക് പാണ്ഡ്യയില്ലാതെ അഞ്ച് ബൗളറുമായി ഇന്ത്യക്ക് കളിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും. ഡൗള്‍ ഐ.സി.സി വീഡിയോയില്‍ പറഞ്ഞു.

ആദ്യ കളിയിലെ ഇലവനില്‍ നിന്നും ഷമിയെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് ഹര്‍ദിക് മാറിനിന്നപ്പോളായിരുന്നു ഷമിയുടെ തിരിച്ചുവരവ്.

ന്യൂസിലാന്‍ഡുമായുള്ള മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഏഴ് ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ഷമി സ്വന്തമാക്കി.

നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് നിര ശക്തരാണ്. രോഹിത് ശര്‍മ മുതല്‍ സൂര്യകുമാര്‍ യാദവ് വരെയുള്ളവര്‍ മികച്ച ഫോമില്‍ തുടരുന്നത് ടീമിന്റെ കരുത്താണ്.

അതോടൊപ്പം ബൗളിങ് നിരയില്‍ ഷമിയും ജസ്പ്രിത് ബുംറയും സ്പിന്നര്‍മാരും ഡബിള്‍ സ്‌ട്രോങ്ങാണ്. ഇന്ത്യ 2011ല്‍ നേടിയ ലോകകപ്പിന് ശേഷം പൂര്‍വ്വാധികം ശക്തിയോടെയാണ് 2023ലെ ലോകകപ്പില്‍ തിരിച്ചുവന്നിരിക്കുന്നത്. സ്വന്തം മണ്ണില്‍ ലോകകപ്പ് നേടാന്‍ ഇന്ത്യ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

അടുത്ത മത്സരത്തില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. നവംബര്‍ രണ്ടിന് വാഖഡെയില്‍ വെച്ചാണ് മത്സരം.

Content Highlight: Mohammed Shami praises Mohammed Shami

We use cookies to give you the best possible experience. Learn more