| Sunday, 29th May 2022, 3:52 pm

വിരാടിന് പറ്റിയ പണി വേറെയുണ്ട്; തുറന്നുപറഞ്ഞ് അമ്പയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അമ്പയര്‍മാരുടെ ഇടയിലെ സൂപ്പര്‍ താരമാണ് സൈമണ്‍ ടൗഫെല്‍. ഓസ്‌ട്രേലിയക്കാരനായ ടൗഫെല്‍ ഐ.സി.സിയുടെ ദുബൈ ക്രിക്കറ്റ് ആകാദമിയുമായി ചേര്‍ന്നുകൊണ്ട് പുതിയ അമ്പയറിംഗ് കോഴ്‌സ് ആരംഭിച്ചു.

ഇന്റ്രൊഡക്ഷന്‍, ലെവല്‍ 1, ലെവല്‍ 2 എന്നിങ്ങനെയുള്ള മൂന്ന് തലത്തിലുള്ള അക്രഡിറ്റേഷനാണ് ടൗഫെലിന്റെ കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്.

തുടക്കകാര്‍ക്കും സജീവമായ പ്രൊഫഷണല്‍ അമ്പയര്‍മാര്‍ക്കും അവരുടെ കഴിവുകളെ മിനുക്കിയെടുക്കിയെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് തന്റെ കോഴ്‌സ് എന്ന് ടൗഫെല്‍ വ്യകതമാക്കി.

ക്രിക്കറ്റ് കളിക്കാരുടെ ഇടയില്‍ മൂന്ന് പേര്‍ക്ക് നന്നായി അമ്പയര്‍ നില്‍ക്കാന്‍ സാധിക്കുമെന്നാണ് ടൗഫല്‍ കരുതുന്നത്. മുന്‍ ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലി വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്, സ്പിന്‍ ഇതിഹാസമായ ആര്‍. അശ്വിന്‍ എന്നിവരുടെ പേരാണ് ടൗഫെല്‍ നിര്‍ദേശിച്ചത്.

‘വിരേന്ദര്‍ സെവാഗ്, വിരാട് കോഹ്‌ലി. രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ അമ്പയറിംഗ് ഏറ്റെടുക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് ഗെയിമിന്റെ നിയമങ്ങളെ കുറിച്ചും കളി സാഹചര്യങ്ങളും നന്നായി അറിയാം എന്നാണ് എന്റെ വീക്ഷണം” ടൗഫെല്‍ പറഞ്ഞു.

നേരത്തെ സെവാഗിനോട് ഈ കാര്യം പറഞ്ഞിരുന്നതായും എന്നാല്‍ അദ്ദേഹം അതില്‍ നിന്നും ഒഴിഞ്ഞുമാറിയെന്നും ടൗഫെല്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മോര്‍ണെ മോര്‍ക്കലിനോടു ടൗഫെല്‍ ഇതിനെ കുറിച്ച് സംസാരിച്ചതായി വെളിപ്പെടുത്തി.

ഡി.ആര്‍.എസിന്റെ വരവ് അമ്പയര്‍മാരെ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട് പക്ഷേ ഇത് ക്രിക്കറ്റിന്റെ ഏറ്റവും കഠിനമായ ജോലി തന്നെയാണ്. ഒരു അമ്പയറുടെ ജോലി കഠിനമാണ്, പ്രത്യേകിച്ച് മത്സരത്തിലെ ചെറിയ പിഴവുകള്‍ക്ക് പോലും അവര്‍ നേരിടുന്ന വലിയ വിമര്‍ശനങ്ങള്‍.

അമ്പയറിംഗ് എന്നാല്‍ ക്രിക്കറ്റിലെ ഗ്‌ളാമര്‍ കുറഞ്ഞ, പ്രതിഫലം കുറഞ്ഞ തൊഴിലാണെന് കരുതുന്ന ആളുകളുണ്ട്. എന്നാല്‍ അങ്ങനെയല്ലെന്നും ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ജോലികളില്‍ ഒന്നാണ് അമ്പയറിംഗ് എന്നാണ് ടൗഫെലിന്റെ വാദം.

13 വര്‍ഷം നീണ്ടുനിന്ന അമ്പയറിംഗ് കരിയറില്‍ തുടര്‍ച്ചയായി 5 കൊല്ലം ഐ.സി.സിയുടെ അമ്പയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ടൗഫെലിന് ലഭിച്ചിട്ടുണ്ട്. ലോകത്തിലെ മികച്ച അമ്പയര്‍മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയല്‍ തന്നെയുള്ള അമ്പയറാണ് ടൗഫെല്‍.

Content Highlights:  simon taufel says virat kohli virendar sehwag and ashwin can become good umpires

We use cookies to give you the best possible experience. Learn more