2024 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടാല്‍ ഗൗതം ഗംഭീറിനെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം സൈമണ്‍ ഡൗള്‍.
രാഹുല്‍ ദ്രാവിഡിന് ശേഷം മെന്‍ ഇന്‍ ബ്ലുവിനെ റെഡ് ബോളില്‍ വിജയിപ്പിക്കുന്നതില്‍ ഗംഭീര്‍ പരാജിതനാകുകയാണ് നിലവില്‍. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് തോല്‍വിയേക്കാള്‍ അമ്പരപ്പിക്കുന്നതായിരുന്നു ഹോം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ 3-0ന് ഇന്ത്യ പരാജയപ്പെട്ടത്.
‘ഗൗതം ഗംഭീറിന്റെ പരിശീതക കാലാവധി ഗ്രെഗ് ചാപ്പലിനേക്കാള്‍ ചെറുതായിരിക്കാം. അവന്‍ ഞങ്ങള്‍ക്കെതിരെ കളിച്ചു അല്ലെങ്കില്‍ ഞങ്ങള്‍ അവനോടൊപ്പം ഇരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് നമുക്കറിയാം.
കോച്ചായി അദ്ദേഹത്തെ പോലൊരു ആളെ ആവശ്യമാണെന്നാണ് ഇന്ത്യയുടെ അഭിപ്രായം. താരങ്ങള്‍ക്കൊപ്പം ഇരുന്ന് സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് വലിയ പരമ്പരയാണ് വരാനിരിക്കുന്നത്,
ഗംഭീര്‍ ഒരിക്കലും മാധ്യമങ്ങളുമായി സൗഹൃദം പങ്കിടാന്‍ പോകുന്നില്ല. അദ്ദേഹത്തിന് മികച്ച ഫലം ലഭിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ ഇന്ത്യ 4-1 അല്ലെങ്കില്‍ 5-0 ന് തോറ്റാല്‍, അവന്‍ പുറത്താക്കപ്പെടും,’ സൈമണ്‍ ഡൗള്‍ സ്‌കൈ സ്പോര്‍ട് ക്രിക്കറ്റില്‍ പറഞ്ഞു.
2007ലെ ഏകദിന ലോകകപ്പില്‍ നിന്ന് ടീം ഇന്ത്യയുടെ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഗ്രെഗ് ചാപ്പലിനെ നീക്കം ചെയ്തു. 2005 മുതല്‍ 2007 വരെ മുഖ്യ പരിശീലകനായിരുന്നു. നിലവില്‍ 2027ലെ ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കരാര്‍.
Content Highlight: Simon Doul Talking About Gautham Gambhir