| Friday, 5th April 2024, 4:15 pm

ധോണി ചെയ്തത് ഒട്ടും ശരിയായില്ല; വിമര്‍ശനവുമായി സൈമണ്‍ ഡൂള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹിയോട് 20 റണ്‍സിനു പരാജയപ്പെട്ട ചെന്നൈ ഈ മത്സരത്തില്‍ വിജയത്തോടെ തിരിച്ചുവരാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഏറെ നിര്‍ണായകമായത് മുന്‍ ചെന്നൈ ക്യാപ്റ്റന്‍ ഇതിഹാസവുമായ എം.എസ്. ധോണി സീസണില്‍ ആദ്യമായി കളത്തിലേക്ക് ഇറങ്ങിയ നിമിഷമായിരുന്നു. ആരാധകര്‍ ഏറെ കാത്തിരുന്ന ധോണിയുടെ വരവ് നിരാശപ്പെടുത്തിയില്ല. 16 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പടെ 37 റണ്‍സ് ആണ് താരം നേടിയത്. ക്രിക്കറ്റ് പ്രേമികളും നിരീക്ഷകരും ധോണിയുടെ പ്രകടനത്തെ പ്രശംസിച്ച രംഗത്ത് വന്നിരുന്നു.

എന്നാല്‍ ദല്‍ഹിക്കെതിരെ ധോണി മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ന്യൂസിലാന്‍ഡ് പേസര്‍ സൈമണ്‍ ഡൂള്‍. ധോണിയുടെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് ക്രിക് ബസില്‍ സംസാരിക്കുകയായിരുന്നു ഡൂള്‍.

‘ധോണിയുടെ ഇന്നിങ്‌സ് വളരെയധികം ആവേശം സൃഷ്ടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അമിതമായ പ്രതിരോധ സമീപനം ആശങ്കകള്‍ ഉയര്‍ത്തി. അദ്ദേഹം വളരെയധികം ഡോട്ട് ബോളുകള്‍ നേരിട്ടു. സിംഗിള്‍ എടുക്കാവുന്നതായിട്ടും റണ്ണിനുവേണ്ടി അദ്ദേഹം ശ്രമിച്ചില്ല. ഒരു ഇതിഹാസ താരം എന്ന നിലയില്‍ ഇത്തരം അവസരങ്ങള്‍ മുതലാക്കാത്ത അദ്ദേഹത്തിന്റെ സമീപനം നിരാശാജനകമാണ്,’അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ എപ്പോഴും കളി ജയിക്കാന്‍ ആണ് ശ്രമിക്കുന്നത്. ഒരുപക്ഷേ തന്റെ ഫോം വീണ്ടെടുക്കാം എന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കാം. എന്നിരുന്നാലും ആ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയോട് ഞാന്‍ യോജിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് മോശമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: Simon Doole criticizes what Dhoni did

We use cookies to give you the best possible experience. Learn more