കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ സി.പി.ഐഎം കൊല്ലില്ല എന്നാണ് ഇത് വരെയുള്ള ബോധ്യമെന്നും മറിച്ചാണെങ്കില്‍ തിരുത്തും വരെ കാക്കുമെന്നും അല്ലങ്കില്‍ പ്രസ്ഥാനവുമായി പിരിയുമെന്നും സൈമണ്‍ ബ്രിട്ടോ. അതാണ് മുന്നിലുള്ള മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യവിഷന്‍ ടി.വി ചാനലില്‍ വീണജോര്‍ജ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൈമണ്‍ ബ്രിട്ടോ.
ടി.പി ചന്ദ്രശേഖരനെ കുറിച്ച് നല്ലതേ പറയാനുള്ളൂ. അദ്ദേഹം സ്വന്തം നിലപാടില്‍ ഉറച്ച് നിന്ന ധീരനായ കമ്മ്യൂണിസ്റ്റ്കാരനാണ്. ടി.പിയെ കുലംകുത്തിയെന്ന് പിണറായി വിളിച്ചതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. റെനിഗേഡ് എന്ന പദത്തിന്റെ തര്‍ജ്ജുമ കുലംകുത്തിയെന്നല്ല. എന്നാല്‍ വഞ്ചിച്ചു മറുഭാഗം പോകുന്നവരെന്നാണ് റെനിഗേഡിന്റെ അര്‍ത്ഥമെന്നാണ്് ഞാന്‍ കരുതുന്നത്.
ടി.പിയും സഖാക്കളും അങ്ങിനെ വഞ്ചിച്ചിട്ടില്ല. അവര്‍ കോണ്‍ഗ്രസുമായോ ബി.ജെ.പിയുമായോ കൂട്ട്കൂടിയിട്ടില്ല. ഒരിക്കലും കോണ്‍ഗ്രസുമായി കൂട്ട്കൂടരുതന്നൊണ് ചന്ദ്രശേഖരന്‍ പറഞ്ഞതെന്നും സൈമണ്‍ ബ്രിട്ടോ ചൂണ്ടിക്കാട്ടി.
ചന്ദ്രശേഖരനെ കൊന്നത് ആരായാലും അത് ഏതു പാര്‍ടിയായാലും ന്യായീകരിക്കാനാവില്ല. ടി.പി വധത്തില്‍ നേതാക്കള്‍ക്ക് ഉണ്ടെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ടി.പി വധത്തില്‍ അണികള്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടോ എന്നതല്ല, പാര്‍ട്ടിക്ക് പങ്കുണ്ടോ എന്നതാണ് വിഷയം. അവിടെയാണ് പാര്‍ട്ടി പ്രതിക്കൂട്ടിലാവുന്നതെന്നും ബ്രിട്ടോ പറഞ്ഞു.
പാര്‍ട്ടിയില്‍ തിരുത്തല്‍ എന്നത് എന്നും നടന്നു കൊണ്ടേയിരിക്കണം. അത് ഈ അവസരത്തിലെങ്കിലും നടക്കണം. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ഏറ്റവും കൂടുതല്‍ എന്നെ പോലുള്ളവരെയാണ് ബാധിക്കുന്നത്.
ഒരു പ്രസ്ഥാനത്തിലേക്ക് വരുന്നത് എന്തെങ്കിലും കിട്ടാനല്ല, മറിച്ച് എന്തും നഷ്ടപ്പെടട്ടെ എന്ന് വിചാരിച്ചാണ്. അത് കൊണ്ടാണ് എനിക്ക് ചന്ദ്രശേഖരനോട് ബഹുമാനവും . ചില പ്രശ്‌നങ്ങള്‍ പെട്ടെന്ന് കെട്ടടങ്ങിയെക്കാം, എന്നാല്‍ ടി.പി വധം അങ്ങിനെയുള്ള ഒന്നല്ലെന്നും സൈമണ്‍ ബ്രിട്ടോ വ്യക്തമാക്കി.