| Sunday, 24th November 2013, 2:14 pm

ആന്‍ഡ്രോയ്ഡ് ബേസ്ഡ് 3G ടാബ്ലറ്റ് എക്‌സ്പാഡ് ഫ്രീഡവുമായി സിംട്രോണിക്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: എക്‌സ്പാഡ് ഫ്രീഡം എന്ന പുതിയ 3G ടാബ്ലറ്റുമായി  സിംട്രോണിക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തി.

1ജി.ബി റാമിനോട് കൂട്ടിയോജിപ്പിച്ച ക്വാഡ് കോര്‍ പ്രൊസസറിനോട് കൂടിയ ടാബ്ലറ്റ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് ഒ.എസ്,വി4.22 ജെല്ലി ബീനിലാണ്.

7.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് സിംട്രോണിക്‌സിന്റെ പുതിയ ടാബ്ലറ്റിന്റേത്. 2 മെഗാപിക്‌സെല്‍ ഫ്രണ്ട് ക്യാമറ, 5 മെഗാ പിക്‌സെല്‍ റിയര്‍ ക്യാമറ തുടങ്ങിയവ ഈ ടാബ്ലറ്റിന്റെ സവിശേഷതകളാണ്.

മൈക്രോ എസ്.ഡി കാര്‍ഡുപയോഗിച്ച് 32 ജി.ബി വരെ വികസിപ്പിക്കാവുന്ന 8 ജി.ബിയുടെ ഇന്റേര്‍ണല്‍ മെമ്മറിയും എക്‌സ്പാഡ് ഫ്രീഡത്തിന് സ്വന്തമായുണ്ട്.

എക്‌സ്പാഡ് ഫ്രീഡത്തിന്റെ വിപണിവില 13,999 രൂപയാണ്. 5000Mah ലിയോണ്‍ പോളിമര്‍ ബാറ്ററിയാല്‍ പാക്ക് ചെയ്യപ്പെട്ടതാണ് ഈ ടാബ്ലറ്റ്.

We use cookies to give you the best possible experience. Learn more