ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന ടി-20 മത്സരത്തിന് കളമൊരുങ്ങുകയാണ്. നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യ ലീഡ് ചെയ്യുകയാണ്. പ്രോട്ടിയാസിനെതിരെ മറ്റൊരു പരമ്പര വിജയം സ്വന്തമാക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ സ്വന്തം മണ്ണില്‍ പരമ്പര നഷ്ടപ്പെടാതെ കാക്കുകയാണ് സൗത്ത് ആഫ്രിക്കയുടെ ലക്ഷ്യം.
സെഞ്ചൂറിയനില്‍ നടന്ന മൂന്നാം മത്സരത്തില്‍ യുവതാരം തിലക് വര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് യുവതാരമെന്ന നേട്ടവും ഈ റെക്കോഡിലെത്തുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് താരം തന്റെ കന്നി അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേട്ടം ആഘോഷമാക്കിയത്.
A maiden century for Tilak Varma in international cricket 💯🤩#SAvIND 📝: https://t.co/pBANDkwZJg pic.twitter.com/Axy3un9cPH
— ICC (@ICC) November 13, 2024
56 പന്തില്‍ പുറത്താകാതെ 107 റണ്‍സാണ് താരം സ്വന്തമാക്കിയത്. എട്ട് ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
The second youngest player to score a men’s T20I century for India 😲
More from Tilak Varma’s big day 👇#SAvINDhttps://t.co/A3jxfQQ3nF
— ICC (@ICC) November 14, 2024
തിലകിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഇന്ത്യന്‍ ഇതിഹാസ താരം സുരേഷ് റെയ്‌നയുടെ കരിയറുമായുള്ള താരത്തിന്റെ സാമ്യതകള്‍ വീണ്ടും ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുകയാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ എബ്രഹാം ലിങ്കണും ജോണ്‍ എഫ്. കെന്നഡിയും തമ്മിലുള്ള സാമ്യതകളേക്കാള്‍ അമ്പരപ്പിക്കുന്നതാണ് റെയ്‌നയും തിലകും തമ്മിലുള്ള സാമ്യതകള്‍.
– ജനനം നവംബര്‍ മാസത്തില്‍ (1986 നവംബര്‍ 27)
– ഇടംകയ്യന്‍ ബാറ്റര്‍.
– വലംകയ്യന്‍ ബൗളര്‍ (റൈറ്റ് ആം ഓഫ് ബ്രേക്ക്)
– എ.പി.എല്ലിലെ രണ്ടാം മത്സരത്തില്‍ ആദ്യ അര്‍ധ സെഞ്ച്വറി.
– ഐ.പി.എല്ലിലെ അരങ്ങേറ്റ സീസണില്‍ 350+ റണ്‍സും 10+ ക്യാച്ചും സ്വന്തമാക്കി.
– 20ാം വയസില്‍ അന്താരാഷ്ട്ര ടി-20 അരങ്ങേറ്റം (2006 ഡിസംബര്‍ ഒന്നിന് സൗത്ത് ആഫ്രിക്കക്കെതിരെ)
– ആദ്യ അന്താരാഷ്ട്ര ടി-20 അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം (vs ന്യൂസിലാന്‍ഡ്, 2009 ഫെബ്രുവരി 25. എതിരാളികള്‍ 18.5 ഓവറില്‍ വിജയം സ്വന്തമാക്കി)
– അന്താരാഷ്ട്ര ടി-20യില്‍ വിജയലക്ഷ്യം പിന്തുടരവെ 49*ന് പുറത്താകാതെ നിന്നു.
– പന്തെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അന്താരാഷ്ട്ര ടി-20 വിക്കറ്റ് (പുറത്താക്കിയത് ഒരു ഇടംകയ്യന്‍ ബാറ്ററെ. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു)
– ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയത് സൗത്ത് ആഫ്രിക്കക്കെതിരെ. ബാറ്റിങ്ങിനിറങ്ങിയത് മൂന്നാം നമ്പറില്‍.
– ജനനം നവംബര്‍ മാസത്തില്‍ (2002 നവംബര്‍ 8)
– ഇടംകയ്യന്‍ ബാറ്റര്‍.
– വലംകയ്യന്‍ ബൗളര്‍ (റൈറ്റ് ആം ഓഫ് ബ്രേക്ക്)
– എ.പി.എല്ലിലെ രണ്ടാം മത്സരത്തില്‍ ആദ്യ അര്‍ധ സെഞ്ച്വറി.
– ഐ.പി.എല്ലിലെ അരങ്ങേറ്റ സീസണില്‍ 350+ റണ്‍സും 10+ ക്യാച്ചും സ്വന്തമാക്കി.
– 20ാം വയസില്‍ അന്താരാഷ്ട്ര ടി-20 അരങ്ങേറ്റം (2023 ഓഗസ്റ്റ് മൂന്നിന് സൗത്ത് ആഫ്രിക്കക്കെതിരെ)
– ആദ്യ അന്താരാഷ്ട്ര ടി-20 അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം (vs വെസ്റ്റ് ഇന്‍ഡീസ്, ഓഗസ്റ്റ് ആറ് 2023. എതിരാളികള്‍ 18.5 ഓവറില്‍ വിജയം സ്വന്തമാക്കി)
അന്താരാഷ്ട്ര ടി-20യില്‍ വിജയലക്ഷ്യം പിന്തുടരവെ 49*ന് പുറത്താകാതെ നിന്നു.
– പന്തെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അന്താരാഷ്ട്ര ടി-20 വിക്കറ്റ് (പുറത്താക്കിയത് ഒരു ഇടംകയ്യന്‍ ബാറ്ററെ. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു)
– ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയത് സൗത്ത് ആഫ്രിക്കക്കെതിരെ. ബാറ്റിങ്ങിനിറങ്ങിയത് മൂന്നാം നമ്പറില്‍.
അതേസമയം, സെഞ്ചൂറിയനില്‍ പുറത്തെടുത്ത തിലക് മാജിക് നാലാം മത്സരത്തിലും ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയമാണ് വേദി.
സ്റ്റാറ്റ്‌സ്: ഷെബാസ് ആലം
Content highlight: Similarities between the career of Suresh Raina and Tilak Varma