| Saturday, 25th April 2020, 11:20 pm

മിഷ്‌ക്കിന്‍ ഇനി വരുന്നത് ചിമ്പുവിനോടൊപ്പം?; സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശാലിനോട് പിണങ്ങിയ മിഷ്‌ക്കിന്‍ ചിമ്പുവിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തയാണ് കോളിവുഡിലെ പുതിയ ചര്‍ച്ചാ വിഷയം. സ്റ്റുഡിയോ ഗ്രീന്റെ ബാനറില്‍ ജ്ഞാനവേല്‍ രാജ ചിത്രം നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. നേരത്തെ ചിമ്പുവും സ്റ്റുഡിയോ ഗ്രീനും കന്നഡ ചിത്രം മഫ്തിയുടെ തമിഴ് റീമേക്കിന് വേണ്ടി ഒരുമിച്ചിരുന്നു. എന്നാല്‍ ഈ പ്രൊജക്ട് പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ കോള്‍ ഷീറ്റാണ് മിഷ്‌കിന്‍ ചിത്രത്തിന് ഉപയോഗിക്കുക.

നേരത്തെ മിഷ്‌ക്കിനില്‍ നിന്ന് തുപ്പറിവാളന്‍ 2വിന്റെ സംവിധാന ചുമതല താന്‍ ഏറ്റെടുക്കുകയാണെന്ന് വിശാല്‍ പറഞ്ഞിരുന്നു. അതിന് ശേഷം മിഷ്‌ക്കിന്റെ അടുത്ത ചിത്രം ഏതാണെന്ന് പ്രഖ്യാപിച്ചിരുന്നില്ല.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട് ആണ് ചിമ്പുവിന്റെ അടുത്ത റിലീസ് ചിത്രം. സൂര്യ-ഹരി ടീമിന്റെ അരുവാ ആണ് സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more