ചിമ്പു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു?; ആരാധകരെ വിളിച്ചു ചേര്‍ത്ത് നടന്‍
Tamil Nadu
ചിമ്പു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു?; ആരാധകരെ വിളിച്ചു ചേര്‍ത്ത് നടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2019, 11:45 am

നടന്‍ ചിമ്പുവിന്റെ മാനേജര്‍ ഹരിഹരന്‍ ഗജേന്ദ്രന്‍ അടുത്തിടെ ഒരു ട്വീറ്റ് ചെയ്തിരുന്നു. ഒരിക്കല്‍ കൂടി ചിമ്പു ചെന്നൈയിലേക്ക് വരുന്നു. അദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബുകളുടെ പ്രധാനപ്പെട്ട പ്രതിനിധികളെ കാണാനും സംഘടനയ്കകത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും ചര്‍ച്ച നടത്താനാണ് വരുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി വലിയ പദ്ധതികളാണ് അദ്ദേഹത്തിനുള്ളത് എന്നായിരുന്നു ട്വീറ്റ്.

ഈ ട്വീറ്റിന് ശേഷം തമിഴ്‌നാട്ടിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടായത്. ചിമ്പു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമമാണോ നടത്തുന്നത് എന്ന ചോദ്യമാണ് സംസ്ഥാനത്തുണ്ടായത്.

ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന ചിമ്പു കുട്ടിക്കാലം തൊട്ട് തന്നെ സിനിമയില്‍ അഭിനയിക്കുകയും അന്ന് മുതല്‍ തന്നെ ആരാധകരും ഉള്ള വ്യക്തിയാണ്. സിനിമകള്‍ പരാജയപ്പെടുമ്പോഴും വിവാദങ്ങളുണ്ടാവുമ്പോഴും ആരാധവൃന്ദത്തെ അത് ബാധിച്ചിരുന്നില്ല. എന്ന് മാത്രമല്ല എപ്പോഴും പിന്തുണയും നല്‍കിയിരുന്നു. ചെക്ക ചിവന്ത വാനം, വന്താ രാജാവാതാന്‍ വരുവേന്‍ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ല.

ഇതിന് ശേഷം ചിമ്പു ശരീരഭാരം കുറക്കാന്‍ വേണ്ടി വിദേശത്തായിരുന്നു. അതിന് ശേഷം സഹോദരന്റെ വിവാഹത്തിരക്കുകളിലായിരുന്നു.

നിലവില്‍ ഫാന്‍സ് ക്ലബ്ബുകളെ പുനസംഘടിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ യോഗം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് വേണ്ടിയുള്ള ഒരു ആയുധമായാണ് ഫാന്‍സ് ക്ലബ്ബുകളെ കാണുന്നത്. ചിമ്പു ക്ലബ്ബുകളോടൊപ്പം നില്‍ക്കുകയും ജനനന്മക്ക് വേണ്ടി ആരാധകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുകയും നല്‍കുകയുമാണ് ചെയ്യുക എന്ന് മാനേജര്‍ ഹരിഹരന്‍ രാജേന്ദ്രന്‍ ഡെക്കാന്‍ ക്രോണിക്കിൡനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതൊന്നും ഞങ്ങളുടെ ചിമ്പുവിന് പുതുമയുള്ള കാര്യമല്ല. അദ്ദേഹം എപ്പോഴും തമിഴ് ജനതക്ക് വേണ്ടി എപ്പോഴും ശബ്ദമുയര്‍ത്താറുണ്ട്. അത് ജല്ലിക്കെട്ടിലായാലും കാവേരി വിഷയത്തിലായാലും. അദ്ദേഹം എപ്പോഴും അവരെ പിന്തുണക്കുന്നു, മലേഷ്യന്‍ തമിഴ് ജനതക്ക് വേണ്ടിയും അദ്ദേഹം ആദ്യ കാലങ്ങളില്‍ ശബ്ദമുയര്‍ത്തിയിരുന്നുവെന്ന് ഹരിഹരന്‍ രാജേന്ദ്രന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആരാധകരുമായി നടത്തുന്ന യോഗത്തിന് ശേഷം ഭാവി കാര്യങ്ങല്‍ ആലോചിക്കാനാണ് ചിമ്പു ആലോചിക്കുന്നത്.