ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തില്‍ സിക്കിം, കേരളം, ഗോവ സംസ്ഥാനങ്ങള്‍ മുന്നില്‍. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 6.9 ലക്ഷം ജനസംഖ്യയുള്ള സിക്കിമില്‍ ഏഴ് ശതമാനം പേര്‍ക്ക് കൊവിഡ് വാക്സിന്റെ ആദ്യഡോസ് നല്‍കിയിട്ടുണ്ട്.
48331 പേര്‍ക്കാണ് സിക്കിമില്‍ വാക്സിന്‍ നല്‍കിയിരിക്കുന്നത്. ജനസംഖ്യാപരമായി ഏറെ മുന്നിലുള്ള കേരളം വാക്സിന്‍ വിതരണത്തിലും മുന്നിലാണ്.
മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഇതിനോടകം 17,27,014 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ആകെ ജനസംഖ്യയുടെ 4.84 ശതമാനം പേരാണ് കേരളത്തില്‍ വാക്സിനേഷന്‍ സ്വീകരിച്ചിരിക്കുന്നത്.
ത്രിപുരയില്‍ ആകെ ജനസംഖ്യയുടെ 4.60 ശതമാനം പേരും ഗോവയില്‍ 4.48 ശതമാനം വാക്സിന്‍ സ്വീകരിച്ചു.
രാജ്യത്താകമാനം 3,24,26,230 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 2.37 ശതമാനം മാത്രമാണിത്.
1.09 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ബീഹാറും 1.22 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ഉത്തര്‍പ്രദേശുമാണ് പട്ടികയില്‍ അവസാനസ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍. ജനുവരി 16 നാണ് വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക