| Monday, 4th December 2017, 11:41 am

ദല്‍ഹി റെയില്‍വേസ്റ്റേഷനില്‍ സിഖ് യുവാവ് തീകൊളുത്തി ആത്മഹത്യചെയ്തു; രക്ഷിക്കാന്‍ ശ്രമിക്കാതെ രംഗം ക്യാമറയില്‍ പകര്‍ത്തി യാത്രക്കാര്‍

എഡിറ്റര്‍

ന്യൂദല്‍ഹി: ദല്‍ഹിയിലെ സാകൂര്‍ ബസ്തി റെയില്‍വേ സ്റ്റേഷനില്‍ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. കത്തിക്കരിഞ്ഞ യുവാവിന്റെ മൃതദേഹം മൂന്നുമണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ കിടന്നു. ശനിയാഴ്ചയായിരുന്നു സംഭവം.

റെയില്‍വേ സ്റ്റേഷനിലെത്തിയ സിഖ് യുവാവ് കൈയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

എന്നാല്‍ അവിടെ ഉണ്ടായിരുന്ന ജനങ്ങളോ പൊലീസ് ഉദ്യോഗസ്ഥരോ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. പകരം സംഭവം ക്യാമറയില്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു എല്ലാവരും.


Dontb Miss യു.പി തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ വിജയം ബി.ജെ.പിക്കല്ല; നേട്ടം കൊയ്തത് ബി.എസ്.പി: കണക്കുകള്‍ ഇങ്ങനെ


വളരെ പരിഭ്രാന്തനായി റെയില്‍വെ സ്റ്റേഷനിലെത്തിയ യുവാവ് ബാഗില്‍ മണ്ണെണ്ണ കരുതിയിരുന്നുവെന്നും പ്ലാറ്റ്ഫോമില്‍ വെച്ച് അത് ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും റെയില്‍വേ ജി.ആര്‍.പി. ഓഫീസര്‍ പറഞ്ഞു.

മരണവെപ്രാളത്തില്‍ യുവാവ് രക്ഷിക്കാനായി കരഞ്ഞുവെങ്കിലും ആരും മുന്നോട്ട് വന്നിട്ടുണ്ടായിരുന്നില്ല. മാത്രമല്ല ജി.ആര്‍.പി സേനയും, ദല്‍ഹി പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം പരസ്പരം തര്‍ക്കത്തില്‍ എര്‍പ്പെട്ടതും സംഭവത്തിന്റെ സ്ഥിതി കൂടുതല്‍ വഷളാക്കി.

എകദേശം മൂന്നുമണിക്കൂറോളം യുവാവിന്റെ ജഡം പ്ലാറ്റ്ഫോമില്‍ അനാഥമായി കിടന്നു. തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവാവിന്റെ മറ്റു വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ബന്ധുക്കള്‍ അന്വേഷിച്ചെത്തിയാല്‍ ഉടന്‍ പോസ്റ്റമോര്‍ട്ടം നടത്തുമെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more