[share]
[] ന്യൂദല്‍ഹി: 1984ല്‍ ഇന്ദിര ഗാന്ധി വധത്തെതുടര്‍ന്ന് ദല്‍ഹിയില്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തിനെതിരെ നടപടിയെടുക്കാതെ പോലീസ് മനപ്പൂര്‍വ്വം നിസ്സംഗത കാണിച്ചതായി വെളിപ്പെടുത്തല്‍. കോബ്രപോസ്റ്റ് എന്ന വെബ്‌സൈറ്റാണ് ഒളിക്യാമറാ ഓപറേഷനിലൂടെ ഈ വെളിപ്പെടുത്തല്‍ പുറത്ത് കെണ്ടുവന്നത്.
ചാപ്റ്റര്‍ 84 എന്ന് പേരിട്ടിരിക്കുന്ന ഓപറേഷന്‍ കലാപകാലത്ത് ദല്‍ഹി പോലീസില്‍ സേവനമനുഷ്ടിച്ചിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളാണ് പുറത്ത് കൊണ്ടു വന്നിട്ടുള്ളത്.
സിഖ് സമുദായത്തെ ആക്രമിക്കാന്‍ ആസൂത്രിത നീക്കമുണ്ടെന്ന റിപ്പോര്‍ട്ട് അവഗണിച്ചു. കൊലപാതകം കുറച്ച് കാണിക്കാന്‍ മൃതദേഹങ്ങള്‍ പോലീസ് രഹസ്യമായി മറവു ചെയ്തു. ഇന്ദിരാ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടെയുള്ള അക്രമണങ്ങള്‍ കണ്ടില്ലെന്ന് വെക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി- റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
സിഖ് ആരാധനാലയമായ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പട്ടാളത്തെ അയച്ചതിന് പ്രതികാരമായാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സിഖ് സമുദായ അംഗങ്ങളായ അംഗ രക്ഷകരാല്‍ കൊല്ലപ്പെടുന്നത്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ്സ് ഒത്താശയോടെ സിഖ് വിരുദ്ധ കലാപം പെട്ടിപ്പുറപ്പെടുകയായിരുന്നു.
സിഖ് വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്‍ 72 ഉദ്യോഗസ്ഥരുടെ പേരെടുത്ത് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതായും ഇതില്‍ 30 പോരെ ഉടന്‍ പുറത്താക്കണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ യാതൊരു തുടര്‍നടപടിയും സ്വീകരിച്ചില്ല.