സിഖ് വംശജനായ പൈലറ്റിന് ജോലി നിഷേധിച്ചതായി ആരോപണം
India
സിഖ് വംശജനായ പൈലറ്റിന് ജോലി നിഷേധിച്ചതായി ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2013, 9:05 am

[]ന്യൂദല്‍ഹി: ഗള്‍ഫ് ആസ്ഥാനമായുള്ള എയര്‍ലൈന്‍സില്‍ സിഖ് പൈലറ്റിന് ജോലി നിഷേധിച്ചതായി ആരോപണം. സിഖ് വംശജരുടെ ടര്‍ബന്‍ ധരിച്ചതാണ് ജോലി നിഷേധിക്കാന്‍ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്.

ജോലിക്കായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ ടര്‍ബന്‍ ധരിച്ചെത്തിയതിനാല്‍ ജോലി നിഷേധിക്കുകയായിരുന്നു.

ഒമ്പത് വര്‍ഷത്തോളം പൈലറ്റായി സേവനമനുഷ്ഠിച്ചയാള്‍ക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. എമിറേറ്റസ് എയര്‍ലൈന്‍സില്‍ നിന്നാണ് വംശീയ അധിക്ഷേപമുണ്ടായിരിക്കുന്നത്.

ടര്‍ബന്‍ ധരിച്ചവര്‍ അപേക്ഷിക്കരുതെന്ന് കമ്പനി നേരത്തേ പറഞ്ഞിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. ജോലിക്കായി അപേക്ഷിക്കുകയും ഇന്റര്‍വ്യൂവിനായി വിളിക്കുകയും ചെയ്തതിന് ശേഷമാണ് ടര്‍ബന്‍ ധരിച്ചതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടത്.

അതേസമയം, ആരോപണത്തോട് പ്രതികരിക്കാന്‍ എമിറേറ്റസ് ഇതുവരെ തയ്യാറായിട്ടില്ല.