'മോദി ഇന്ത്യന്‍ തീവ്രവാദി'അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദിയുടെ ചിത്രത്തില്‍ ചെരിപ്പൂരിയടിച്ച് സിഖ് വംശജരുടെ പ്രതിഷേധം; വാര്‍ത്ത മുക്കി ഇന്ത്യന്‍മാധ്യമങ്ങള്‍
India
'മോദി ഇന്ത്യന്‍ തീവ്രവാദി'അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദിയുടെ ചിത്രത്തില്‍ ചെരിപ്പൂരിയടിച്ച് സിഖ് വംശജരുടെ പ്രതിഷേധം; വാര്‍ത്ത മുക്കി ഇന്ത്യന്‍മാധ്യമങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th June 2017, 5:42 pm

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സിഖ് വംശജര്‍ മോദിയെ സ്വീകരിച്ചത് ഗോ ബാക്ക് മുദ്രാവാക്യങ്ങളോടെയും ചെരിപ്പു കൊണ്ട് മോദിയുടെ ചിത്രത്തില്‍ തല്ലിയുമാണ്. എന്നാല്‍ ഈ വാര്‍ത്ത ഇന്ത്യയിലെ മുഖ്യധാരമാധ്യമങ്ങള്‍ മുക്കുകയായിരുന്നു.


Also read ‘മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം റേപ് ചെയ്ത് അവര്‍ക്ക് കുട്ടികളെ ഉണ്ടാക്കണം’; ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളി


അമേരിക്കയിലെ ടെയിസണ്‍ കോര്‍ണറില്‍ തെരഞ്ഞെടുത്ത വ്യാപാരികളുമായി ചര്‍ച്ച നടത്താനായിരുന്നു മോദിയുടെ തീരുമാനം. എന്നാല്‍ മോദിയെത്തുന്നതറിഞ്ഞ് ഇവിടെയെത്തിയ നുറുകണക്കിന് സിഖ് വംശജര്‍ ്”ഇന്ത്യയില്‍ പണം നിഷേപിക്കാതിരിക്കുക” എന്ന പ്ലകാര്‍ഡുയര്‍ത്തിയാണ് പ്രതിഷേധിച്ചത്.

മോദി ഇന്ത്യന്‍ തീവ്രവാദി ആണെന്നും, രക്തത്തിനായി ദാഹിക്കുന്നയാണെന്നും അതിനാല്‍ ആണ് 2002 മുതല്‍ 2014 വരെ അമേരിക്കയില്‍ പ്രവേശനം നല്‍കാതിരുന്നെതെന്നും വിളിച്ച് പറഞ്ഞ പ്രതിഷേധക്കാര്‍ മോദി ഇപ്പോള്‍ ജനാധിപത്യത്തെ കുറിച്ച് ഘോര ഘോരം പറയുകയാണെന്നും കുറ്റപ്പെടുത്തി.


Dont miss ഗാന്ധിയുടെ ഇന്ത്യയില്‍ കൊല്ലരുതെന്ന് പ്രധാനമന്ത്രി; മോദിയുടെ ഇന്ത്യയില്‍ അവര്‍ വീണ്ടും കൊന്നു: വീണ്ടും ടെലഗ്രാഫ് റോക്‌സ്!!!!


മോദി ഭരണത്തിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തുകയാണെന്ന് ആരോപിച്ചായിരുന്നു സിഖ് ജനതയുടെ പ്രതിഷേധം. സിഖ്, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

മോദിയുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളില്‍ ചെരിപ്പൂരിയടിച്ചായിരുന്നു പ്രതിഷേധക്കാര്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ സ്വീകരിച്ചത്.