| Wednesday, 7th February 2024, 10:19 am

തകര്‍പ്പന്‍ പാര്‍ക്കര്‍ ആക്ഷന്‍ രംഗങ്ങളുമായി സിജു വില്‍സണ്‍; വൈറലായി ലൊക്കേഷനിലെ ആക്ഷന്‍ സീന്‍ റീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായകനായി സിജു വില്‍സണ്‍. ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ ലൊക്കേഷന്‍ പിന്നാമ്പുറ കാഴ്ച്ചകളുടെ ഇന്‍സ്റ്റഗ്രാം റീല്‍ താരം പങ്കുവെച്ചു.

ആവേശകരമായ മിന്നും പാര്‍ക്കര്‍ ആക്ഷന്‍ രംഗങ്ങളാണ് ഈ റീലിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.


പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വില്‍സണ്‍ മാസ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന മറ്റൊരു ചിത്രം കൂടിയാണിത്. തന്റെ കഥാപാത്രത്തിന് വേണ്ടി ഏത് തരം രൂപമാറ്റത്തിനും തയ്യാറായ താരമാണ് സിജു.

ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റെയൊണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിവിസോ പ്രൊഡക്ഷന്‍സ്, കേതാകീപുരം റിസോര്‍ട്ട് ഗ്രൂപ്പ് & നേരിയ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തില്‍ വേല എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നമൃതയാണ് നായിക. ഒപ്പം സിദ്ദിഖ്, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി, മനോജ് കെ. വി., ലെന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Content Highlight: Siju Wilson with smashing parkour action scenes; reel on location went viral

We use cookies to give you the best possible experience. Learn more