| Monday, 22nd April 2024, 6:23 pm

അല്‍ഫോണ്‍സ് പുത്രന്‍ സിനിമ നിര്‍ത്തുകയാണെന്ന് പറയാന്‍ ഒരു കാരണമുണ്ട്: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. 2013ല്‍ റിലീസായ നേരം എന്ന സിനിമയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രമായ പ്രേമം അല്‍ഫോണ്‍സ് പുത്രന്റെ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു.

2022ല്‍ എത്തിയ ഗോള്‍ഡ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ താന്‍ സിനിമ നിര്‍ത്തുകയാണെന്ന് തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സിജു വില്‍സണ്‍.

അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ നടക്കാതെ വന്നപ്പോള്‍ ഉണ്ടായ ദേഷ്യത്തിലോ നിരാശയിലോ ആണ് സിനിമ നിര്‍ത്തുന്നതെന്ന് പറഞ്ഞത് എന്നാണ് സിജു പറയുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സിനിമ നിര്‍ത്തുന്നു എന്ന് പറഞ്ഞപ്പോള്‍ സുഹൃത്തെന്ന നിലയില്‍ എന്തായിരുന്നു റിയാക്ഷന്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിജു.

വിജയമാണെങ്കിലും പരാജയമാണെങ്കിലും അത് കൈകാര്യം ചെയ്യാന്‍ സമയം വേണമെന്നും അതുകൊണ്ട് മാത്രമാണ് അല്‍ഫോണ്‍സ് അത്തരം പോസ്റ്റിട്ടതെന്നും താരം പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിജു വില്‍സണ്‍.

‘സിനിമ നിര്‍ത്തുന്നു എന്ന് പറഞ്ഞപ്പോള്‍ അവന്‍ വെറുതെ പറഞ്ഞതാണെന്ന രീതിയില്‍ ആണ് ഞങ്ങള്‍ അതെടുത്തത്. അവന്‍ അങ്ങനെ പലതും പറയും. എക്‌സ്‌പെക്‌റ്റേഷന്‍ മീറ്റ് ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ ഉള്ള ദേഷ്യത്തിലോ നിരാശയിലോയാണ് അവന്‍ അങ്ങനെ പറഞ്ഞത്.

അത് ഹാന്‍ഡില്‍ ചെയ്യാന്‍ സമയം വേണമല്ലോ. വിജയം ആണെങ്കിലും പരാജയമാണെങ്കിലും അത് ഹാന്‍ഡില്‍ ചെയ്യാന്‍ സമയം വേണം. അതുകൊണ്ട് മാത്രം പറഞ്ഞതാണ് അവന്‍. എന്തായാലും അവന്‍ സിനിമയിലേക്ക് തിരിച്ചു വരും. അവന് സിനിമയുമായി ബന്ധപെട്ട് ഒരുപാട് പ്ലാനിങ്ങുകളുണ്ട്.

പിന്നെ സിനിമ നിര്‍ത്തുന്നു എന്ന് പറഞ്ഞത് അപ്പോള്‍ ഉള്ള സിറ്റുവേഷനിലാകും. ഒരുപാട് കമന്റുകളും ട്രോളുകളും മറ്റും അവന്റെ നേരെ വരുന്നുണ്ട്. ആദ്യമായാകും അവനത് ഫേസ് ചെയ്യുന്നത്. ആ സിറ്റുവേഷനില്‍ തോന്നിയ കാര്യമാണ് പോസ്റ്റിട്ടത്. അപ്പോള്‍ തന്നെ ആ പോസ്റ്റ് കളയുകയും ചെയ്തു,’ സിജു വില്‍സണ്‍ പറഞ്ഞു.


Content Highlight: Siju Wilson Talks About Alphonse Puthren

We use cookies to give you the best possible experience. Learn more