| Saturday, 3rd August 2024, 3:55 pm

അന്ന് ലാലേട്ടന്റെ ആ ചിത്രം പ്രേക്ഷകർ അംഗീകരിക്കാതിരുന്നത് അതുകൊണ്ടാണ്: സിജു വിൽസൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ പ്രണയ ചിത്രങ്ങളില്‍ ഏറെ ആരാധകരുള്ള ഒരു സിനിമയാണ് പത്മരാജന്‍ ഒരുക്കിയ തൂവാനത്തുമ്പികള്‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയാണുള്ളത്. ഇന്ന് വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്ന സിനിമയായിട്ടും അന്ന് ഇറങ്ങിയപ്പോൾ ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ട ചിത്രമായിരുന്നു തൂവാനത്തുമ്പികൾ.

അന്നത്തെ കാലത്ത് ചിത്രത്തിലെ പോലൊരു റിലേഷൻഷിപ്പ് അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ലായെന്നാണ് നടൻ സിജു വിൽസൺ പറയുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ വളരെ ഡീപ്പായ റിലേഷൻഷിപ്പ് കാണിച്ചാൽ ഇതൊക്കെ നടക്കുമോയെന്ന് ചിന്തിക്കുന്നവരും ഉണ്ടെന്നും സിജു വിൽസൺ പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് സിനിമയും പ്രേക്ഷകരും മാറുമെന്നും ദി ഫോർത്ത് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സിജു പറഞ്ഞു.

‘അന്നത്തെ കാലത്ത് തൂവാനത്തുമ്പികൾ പോലൊരു സിനിമയോ അതിൽ പറയുന്ന പോലൊരു റിലേഷൻഷിപ്പോ അംഗീകരിക്കാൻ പ്രേക്ഷകർ എത്തിയിട്ടില്ലായിരുന്നു.

ഇന്നിപ്പോൾ അത് മാറി. ആ രീതികൾ മാറി. ഇപ്പോൾ വളരെ ഡീപ്പ് ആയിട്ടുള്ള റിലേഷൻഷിപ്പൊക്കെ കാണിച്ച്കഴിഞ്ഞാൽ, ഓ പിന്നെ ഇതൊക്കെ നടക്കുമോ എന്നാണ് ഇപ്പോഴുള്ള ചില പ്രേക്ഷകർ ചിന്തിക്കുന്നത്. അങ്ങനെ ഓരോ വട്ടവും പ്രേക്ഷകർ മാറുകയാണ്.

കാലഘട്ടത്തിനനുസരിച്ച് സിനിമയും മാറും പ്രേക്ഷകരും മാറും. അതുപോലെ ഓഡിയൻസിന്റെ മെന്റാലിറ്റിയും മാറും അവരുടെ ആസ്വാദന രീതിയും മാറും. അതിനനുസരിച്ച് സിനിമയും മാറിക്കൊണ്ടിരിക്കും,’സിജു വിൽസൺ പറഞ്ഞു.

ദേവദൂതൻ എന്ന ചിത്രത്തെ കുറിച്ചും സിജു പറഞ്ഞു.

‘ദേവദൂതൻ ഞാൻ തിയേറ്ററിൽ നിന്നല്ല കണ്ടത്. പക്ഷെ അതിലെ പാട്ടുകളൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അലീന എന്ന ഗാനവും പൂവേ പൂവേ എന്ന പാട്ടുമെല്ലാം വലിയ ഹിറ്റായിരുന്നു,’സിജു പറഞ്ഞു.

Content Highlight: Siju Wilson Talk About Thoovanathumbikal Movie

Latest Stories

We use cookies to give you the best possible experience. Learn more