കൂട്ടുക്കെട്ടിലൂടെ സിനിമയിലേക്ക് വന്ന താന്‍ ഇന്ന് ഒറ്റക്കാണെന്ന് പറയുകയാണ് നടന്‍ സിജു വില്‍സണ്‍. സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാനായി ഒറ്റക്ക് സഞ്ചരിക്കേണ്ടി വരുമെന്നും താരം പറയുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പഞ്ചവത്സര പദ്ധതി’യുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു സിജു. മുമ്പത്തെ കൂട്ടുക്കെട്ടും സൗഹൃദങ്ങളും ഇന്നുമുണ്ടെങ്കിലും ഒറ്റക്ക് പോകുമ്പോള്‍ ഒറ്റക്ക് തന്നെയാണെന്നും താരം പറഞ്ഞു.
കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്തില്ലെങ്കില്‍ ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് വളരാന്‍ പറ്റില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നു. സിനിമയില്‍ ഒരു കൂട്ടുക്കെട്ട് വേണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം സംസാരിച്ചത്.
‘കൂട്ടുക്കെട്ടിലൂടെയാണ് ഞാന്‍ സിനിമയില്‍ വന്നത്. ഇപ്പോള്‍ ഒറ്റക്കാണ്. എനിക്ക് ഒരു കൂട്ടുക്കെട്ടുണ്ട്. സിനിമയില്‍ നമ്മളുടേതായ ഒരു സ്ഥാനം ഉറപ്പിക്കാനായി അല്ലെങ്കില്‍ സ്ഥാനം ഉണ്ടാക്കിയെടുക്കാനായി ഒറ്റക്ക് സഞ്ചരിക്കേണ്ടി വരും.
അന്നത്തെ കൂട്ടുക്കെട്ടും സൗഹൃദങ്ങളും ഇന്നും ഉണ്ട്. എന്നാല്‍ ഒറ്റക്ക് പോകുമ്പോള്‍ ഒറ്റക്ക് തന്നെയാണ്. ഒറ്റക്ക് സിനിമകള്‍ ചെയ്തു പോകണം. ആ കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്തില്ലെങ്കില്‍ ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് വളരാന്‍ പറ്റില്ല. കൂട്ടത്തില്‍ ഉള്ള ആളുകളെയല്ലാതെ നമുക്ക് പുറത്തുള്ള ആളുകളെയും അറിയണം.
ഉദാഹരണത്തിന് വിനയന്‍ സാര്‍. അത്രയും എക്സ്പീരിയന്‍സുള്ള ഡയറക്ടറാണ് എന്നെ അങ്ങനെയൊരു കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത്. ഒറ്റക്ക് റെസ്പോണ്‍സിബിളിറ്റി ഏറ്റെടുക്കേണ്ട ഒരു സമയം വരും. അത് ഏറ്റെടുക്കാന്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍ നമ്മള്‍ അവിടെ തന്നെ സ്റ്റക്കായിട്ട് നില്‍ക്കും. ഒരു നടന്‍ എന്ന നിലയിലെ വളര്‍ച്ച ഉണ്ടാകാതെ വരും,’ സിജു വില്‍സണ്‍ പറയുന്നു.
Content Highlight: Siju Wilson Says He Alone Now