വിവാദങ്ങളോട് തനിക്ക് താത്പര്യമില്ലെന്നും തന്റെ ലക്ഷ്യം സിനിമ മാത്രമാണെന്നും നടന്‍ സിജു വില്‍സണ്‍. സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്നും വലിയ വലിയ കാര്യങ്ങളിലേക്ക് പോകാനുള്ള താത്പര്യമില്ലെന്നുമാണ് സിജു പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിജു.
‘സിനിമയില്‍ നിന്നും വരുന്ന വിവാദങ്ങളില്‍ ഇടപെടാറില്ല. കാരണം ഞാന്‍ ഫോക്കസ് ചെയ്യുന്നത് സിനിമയിലാണ്. ആ സിനിമയില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വലിയ വലിയ കാര്യങ്ങളിലേക്ക് പോകാനുള്ള ഒരു താത്പര്യമില്ല. അങ്ങനെ പോയാല്‍ അത് അനാവശ്യമായി എന്നെ സ്ട്രസ്ഡ് ആക്കും. അതുകൊണ്ട് തന്നെ അതിലേക്ക് പോകില്ല.
സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും വേണ്ടി മുഴുവനായി കോണ്‍സണ്‍ട്രേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഇടപെടാതരിക്കും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ കാര്യം പറഞ്ഞാല്‍ ഞാന്‍ ആ സിനിമയില്‍ നിന്നും ആഗ്രഹിച്ച കാര്യം എനിക്ക് കിട്ടിയിട്ടുണ്ട്. സ്വീകാര്യത കിട്ടിയിട്ടുണ്ട്. 19ാം നൂറ്റാണ്ട് എനിക്ക് എക്കാലത്തും സൂക്ഷിക്കാന്‍ പറ്റിയ സിനിമയാണ്.
ഒരു റിയല്‍ ലൈഫ് ക്യാരക്ടറിന് തിരശീലയില്‍ ജീവന്‍ കൊടുക്കാന്‍ സാധിച്ചു. അതിലും വലുതല്ല ഇതൊന്നും. മാത്രമല്ല ആ സിനിമ ഓഡിയന്‍സ് കണ്ടിട്ട് അവര്‍ അത് സ്വീകരിച്ചു. ഞാന്‍ ആ കഥാപാത്രത്തെ നന്നായി ചെയ്തു എന്ന് പറയുന്നതനേക്കാള്‍ കൂടുതല്‍ വേറെ ഒന്നും ഇല്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
പോസിറ്റീവ് മൈന്‍ഡില്‍ തന്നെയാണ് എടുക്കുന്നത്. ഒരു സിനിമ പരാജയമായി കഴിഞ്ഞാലും ഞാന്‍ വിചാരിക്കുന്നത് അതില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ട് എന്ന് തന്നെയാണ്. സിനിമയ്‌ക്കോ അല്ലെങ്കില്‍ ഇറങ്ങിയ സമയമോ എല്ലാം അതില്‍ ബാധകമാണ്.
ചിലപ്പോള്‍ ആ സിനിമ മറ്റൊരു സമയത്ത് ഇറങ്ങിയിരുന്നെങ്കില്‍ സക്‌സസ് ആയിരുന്നെന്ന് തോന്നാം. ഒരു മിനുട്ട് മുന്‍പ് അവിടെ എത്തപ്പെടാന്‍ പറ്റിയിരുന്നുരെങ്കില്‍ ജീവിതം ചിലപ്പോള്‍ വേറെ രീതിയില്‍ മാറിയേനെ എന്ന് നമ്മള്‍ ചിന്തിക്കില്ലേ. അതുപോലെ തന്നെയാണ് ഇതും,’ സിജു പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം അല്‍പ്പം ചൂസിയായിട്ടാണ് താന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്നും വലിയ സിനിമകളും തന്നെ കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കാന്‍ കഴിഞ്ഞ സിനിമയാണ് 19ാം നൂറ്റാണ്ടെന്നും സിജു വില്‍സണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
നായകനായ ശേഷം ചെയ്ത ചില സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നും ജീവിതത്തിലെ കണക്കുകൂട്ടലുകളെല്ലാം തെറ്റിയെന്ന് കരുതി നില്‍ക്കുന്ന സമയത്ത് തന്നിലേക്ക് വന്ന സിനിമയാണ് 19ാം നൂറ്റാണ്ടെന്നും സിജു പറഞ്ഞു.
Content Highlight: Siju Wilson About His Movie and Controvercies